പൊലീസുകാർക്കൊപ്പം ഭാരമുള്ള വോട്ടിങ് പെട്ടി ചുമന്ന് അനുപമ; കയ്യടി: വിഡിയോ

anupama-viral
SHARE

നാട്ടിലെങ്ങും തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. വോട്ടിങ്ങ് സാമഗ്രികളുൾപ്പട്ടെ വന്നുതുടങ്ങിയിട്ടുണ്ട്. ഇത്തരം തിരഞ്ഞെടുപ്പ് കാഴ്ചകൾക്കിടയിൽ വീണ്ടും സോഷ്യൽമീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് തൃശൂർ കലക്ടർ ടി.വി അനുപമ. പൊലീസുകാർക്കൊപ്പം വോട്ടിങ് സാമിഗ്രികളുടെ ഭാരമേറിയ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവെയ്ക്കുന്ന വിഡിയോ വൈറലാകുകയാണ്. കലക്ടറുടെ പ്രവൃത്തി കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

പ്രളയകാലത്തും ലാളിത്യം കൊണ്ടും ജനസേവനം കൊണ്ടും ജനങ്ങളുടെ മനസിൽ ഇടംനേടാൻ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു ലാളിത്യത്തിന്റെ നേർക്കാഴ്ച വൈറലാകുകയാണ്.

MORE IN SPOTLIGHT
SHOW MORE