രാത്രി സൈക്കിളില്‍ താമസസ്ഥലത്തേക്ക് പോകുന്ന സലാ; വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

muhammad-sala2
SHARE

മുഹമ്മദ് സലാ എന്നും ആരാധകർക്ക് ആവേശം പകരുന്ന താരമാണ്. വലിയ ഫുട്ബോൾ താരമാണെങ്കിലും താരജാടയില്ലാത്ത മനുഷ്യനാണ് ഇൗ ഇൗജിപ്ഷ്യൻ ഫുട്ബോൾ താരം. കളികഴിഞ്ഞ് സാധാരണക്കാരനെ പോലെ സൈക്കിളുമായി രാത്രി താമസസ്ഥലത്തേക്ക് പോകുന്ന ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. സഹതാരമായ ലോവ്‍‍റെന്‍ ആണ് സലായുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു ആരാധകനാണ് ദൃശ്യം പകര്‍ത്തിയത്. 'മൊ സലാ മൊ സലാ' എന്ന ഗാനത്തോടെയാണ് ആരാധകന്‍ സൈക്കിള്‍ യാത്ര പകര്‍ത്തിയത്. പിന്നാലെ നിരവധി ആരാധകരും സമൂഹമാധ്യമങ്ങളില്‍ വിഡിയോ ഷെയര്‍ ചെയ്ത് രംഗത്തെത്തി.

MORE IN SPOTLIGHT
SHOW MORE