വിഷു ഓർമകളുമായി പ്രവാസിമലയാളികളുടെ സംഗീതആൽബം

album
SHARE

വിഷു ഓർമകളുമായി പ്രവാസിമലയാളികളുടെ സംഗീതആൽബം. കേരളത്തനിമയും പ്രവാസജീവിതവും ഒരുമിപ്പിച്ചാണ് മമ മലയാളം എന്ന പേരിൽ ആൽബം പുറത്തിറക്കിയത്. കേരളത്തിന്റെ സംസ്‌കാരവും മനോഹാരിതയും കലാരൂപങ്ങളും രുചിക്കൂട്ടുകളുമെല്ലാം ഒരേ അരങ്ങിലെത്തുന്ന മനോഹര കാഴ്ചയാണ് മമ മലയാളം.

പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിലേക്കു ചേക്കേറുന്ന കാഴ്ചയാണ് ദൃശ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ദുബായിലെ പ്രവാസിമലയാളിയായ അനൂപ് നായരാണ് മമ മലയാളത്തിൻറെ ശിൽപി.

മലയാളത്തിൻറെ പ്രിയകവി വി.മധുസൂധനൻ നായർ, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, നർത്തകി ദീപാ കർത്താ തുടങ്ങിയവരും ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. മധു ബാലകൃഷ്ണൻ, സൌമ്യ ഉണ്ണികൃഷ്ണൻ, ശ്രുതി നാഥ് എന്നിവരാണ് പാടിയിരിക്കുന്നത്. കേരളത്തിലും ദുബായിലുമായിട്ടായിരുന്നു ചിത്രീകരണം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.