കുഞ്ഞിനെ കൊന്നിട്ട് വരൂ; ഗർഭിണിയോട് വധു: അമ്പരപ്പ് മാറാതെ ഉറ്റവർ

pregnent-lady
SHARE

കൂട്ടുകാരിയുടെ വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. അപ്പോഴാണ് ഇരട്ടി മധുരമായി ആ സന്തോഷ വാർത്ത എത്തിയത്. താൻ ഗർഭിണിയാണെന്ന്! കേട്ടപാതി വിവാഹത്തിനൊരുങ്ങുന്ന കൂട്ടുകാരിയെ അക്കാര്യം വിളിച്ചറിയിക്കുകയും ചെയ്തു. എന്നാൽ കൂട്ടുകാരിയുടെ മറുപടി ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ഗര്‍ഭിണിയായ അവസ്ഥയില്‍ ഫിറ്റായ ഡ്രസ് ലഭിക്കാന്‍ ഏറെ പാടുപെടേണ്ടി വരുമെന്നായിരുന്നു വധുവിന്റെ പ്രതികരണം.

ക്രൂരതയുടെ ആഴമളക്കുന്ന ന്യായീകരണങ്ങൾ പിന്നാലെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. തന്റെ വിവാഹം കുട്ടികളുടെ ബഹളമില്ലാതെ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീ ഈ ബഹളത്തില്‍ ചെന്നുപെട്ടാല്‍ വലിയ ബുദ്ധിമുട്ടായിരിക്കും. ഒടുവില്‍ വധുവിന്റെ വിധിയെഴുത്തും വന്നു കുട്ടിയെ അങ്ങ് അബോര്‍ട്ട് ചെയ്തിട്ട് വിവാഹത്തിന് എത്തിയാല്‍ മതി! ഗര്‍ഭം ധരിക്കില്ലെന്ന് വിധിയെഴുതിയ തനിക്ക് സ്വര്‍ഗ്ഗം കിട്ടിയത് പോലെ നില്‍ക്കുമ്പോഴായിരുന്നു വധുവിന്റെ ഈ പ്രതികരണം.

ഫെയ്സ്ബുക്കില്‍ വെഡ്ഡിംഗ് ഷെയിമിംഗ് എന്ന ഗ്രൂപ്പില്‍ ഒരു അജ്ഞാത യുവതിയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം വിവരിച്ചിരിക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി ലോക മാധ്യമങ്ങൾ ആരായുന്നതേയുള്ളൂ. എങ്കിലും ക്രൂരമായ ഈ പ്രതികരണം കേട്ട് പകച്ചു നിൽക്കുകയാണ് സോഷ്യൽ മീഡിയ.

ഒരിക്കലും കുട്ടികള്‍ ഉണ്ടാകില്ലെന്ന് വിധിക്കപ്പെട്ട യുവതിയാണ് ഗര്‍ഭം ധരിച്ചതെന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് വധുവിന്റെ ക്രൂരതയുടെ ആഴം മനസ്സിലാകുക.തന്റെ സന്തോഷ വാര്‍ത്ത കേട്ട് വധുവും ത്രില്ലടിക്കുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.