തല തിരിച്ച് അമ്പെയ്ത് മോദി; ഏറ്റെടുത്ത് ട്രോളൻമാർ; ചിരിശരം

modi-tn-troll
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംഭവിച്ച അബദ്ധമാണ് സൈബർ ലോകത്ത് ട്രോളുകൾക്ക് വിഷയം. മോദി അമ്പും വില്ലുമായി നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഇതിൽ‌ ട്രോളൻമാർ കണ്ടെത്തിയ രസകരമായ വസ്തുത മറ്റൊന്നാണ്. മോദി അമ്പ് തലതിരിച്ച് പിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇൗ അബദ്ധം സമൂഹമാധ്യമങ്ങളിൽ ട്രോളൻമാർ ഏറ്റെടുത്തതോടെ അമ്പും വില്ലും മോദിയും ഇപ്പോൾ സജീവമാണ് ഫെയ്സ്ബുക്ക് വാളുകളിൽ.

modi-tn-troll-1

അമ്പ് തലതിരിച്ച് പിടിച്ചതിലൂടെ ഭരണത്തിന്‍റെ അവസ്ഥ സിമ്പോളിക്കായി കാണിച്ചതായിരിക്കുമെന്നാണ് ഇക്കൂട്ടത്തിലെ ഒരു കണ്ടുപിടുത്തം. അക്രമത്തിന്റെയും യുദ്ധത്തിന്‍റെ പ്രതീകമായ അമ്പ് തിരിച്ച് പിടിച്ച് മഹത്തായ സന്ദേശമാണ് അദ്ദേഹം നൽകിയതെന്ന് രസകരമായി ട്രോളുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചില എഡിറ്റ്ങ് സിംഹങ്ങൾ ബാഹുബലി ദേവസേനയെ അമ്പെയ്യാൻ പഠിപ്പിക്കുന്ന  രംഗത്തിൽ വരെ ഇൗ അമ്പും വില്ലുമാണ് ഉപയോഗിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.