'ലൈനുണ്ടേ ഇപ്പൊ പറയണം; പറ്റിച്ചാല്‍ പ്രാകിക്കൊല്ലും’: ഉണ്ണിയോട് പെണ്‍കുട്ടി, മറുപടി

unni-mukundan
SHARE

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ യുവനടൻ സണ്ണി വെയ്ന്‍ വിവാഹിതനായത്. ഗുരുവായൂരായിരുന്നു വിവാഹം. വിവാഹശേഷമാണ് എല്ലാവരും വിവരമറിയുന്നത്. ഇതോടെ സണ്ണി വെയിന്റെ ആരാധികമാരെല്ലാം  നിരാശയിലായെന്നാണ് സോഷ്യല്‍ ലോകത്തെ ചിരിസംസാരം. ഈ സമയത്താണ് ഉണ്ണി മുകുന്ദനെ പരാമർശിച്ച് ഒരു പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയത്. പിന്നാലെ ഇത് വൈറലായി. ഇതിന് ഉണ്ണി മുകുന്ദന്‍ മറുപടിയും നല്‍കിയതോടെ ചര്‍ച്ച കൊഴുത്തു.

‘വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം.. അല്ലാതെ പെട്ടൊന്നൊരീസം ഇങ്ങനെ ഗുരുവായൂര് പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അഞ്ച്് തലമുറയെ ഞാന്‍ പ്രാകി കൊല്ലും. എങ്കിലും എന്റെ സണ്ണിച്ചായൻ.....!’ ഇതായിരുന്നു ആരാധികയുടെ പോസ്റ്റ്.

unni2

ഇതിനുള്ള ഉണ്ണി മുകുന്ദന്റെ മറുപടിയും പെട്ടന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തു.

ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടെന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്?? അതൊക്കെ കൊഞ്ചം ഓവര്‍ അല്ലേ. ഉണ്ണിമുകുന്ദൻ മറുപടി നൽകി.

ഏതായാലും ഉണ്ണിയുടെ പോസ്റ്റിന് താഴെയും ചിരി പൊട്ടുകയാണ്

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.