കടലാസുതുണ്ടുകളില്‍ വര്‍ണവിസ്മയം തീര്‍ത്ത് കുട്ടിക്കലാകാരന്‍മാര്‍

thrissur-students
SHARE

കടലാസുതുണ്ടുകളില്‍ വര്‍ണവിസ്മയം തീര്‍ത്ത്  തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്കൂളിലെ കുട്ടിക്കലാകാരന്‍മാര്‍. കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് ബ്യൂട്ടിഫുള്‍ ബിറ്റ്സ് എന്ന പേരില്‍ കുട്ടികള്‍ വരച്ച കടലാസുചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നത്.

ഒറ്റനോട്ടത്തില്‍ സാധാരണ ചിത്രങ്ങളെന്ന് തോന്നുമെങ്കിലും അങ്ങിനെയല്ല. ആയിരക്കണക്കിന് കടലാസുതുണ്ടുകള്‍ ചേര്‍ത്തുവച്ചവയാണ് ഇക്കാണുന്ന ഓരോ വര്‍ണക്കാഴ്ചയും.പഴയ പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയില്‍നിന്നും മുറിച്ചെടുത്ത പേപ്പര്‍ തുണ്ടുകളാണ് കുഞ്ഞുഭാവനയില്‍ മനോഹരങ്ങളായ ചിത്രങ്ങളായി മാറിയത്.സ്കൂളിലെ ചിത്രകലാ അധ്യാപകന്‍ ഷൈന്‍ കരുണാകരന്റെ നേതൃത്വത്തില്‍ 38 വിദ്യാര്‍ഥികളൊരുക്കിയ 78ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

ഇത്തരത്തില്‍ കുട്ടികള്‍ കേരളത്തിലെ ഗ്യാലറികളില്‍ ഒരുക്കിയ ആദ്യ പ്രദര്‍ശനം എന്ന പ്രത്യേകതയുമുണ്ട്.പാഴ് വസ്തുക്കളെ പ്രകൃതിക്ക് ദോഷം വരുത്താതെ പുനരുപയോഗം കൊണ്ട് പ്രയോജനകരമാക്കാം എന്ന സന്ദേശമാണ് വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കൊണ്ട് ലക്ഷ്യമാക്കുന്നത്

വിദ്യാമന്ദിര്‍ സ്കൂള്‍ ലളിതകലാ അക്കാദമിയില്‍ നടത്തുന്ന മൂന്നാമത്തെ പ്രദര്‍ശനമാണിത്. വെളെളിയാഴ്ചവരെ ആസ്വാദകര്‍ക്ക് ചിത്രങ്ങള്‍ കാണാനാകും.

MORE IN SPOTLIGHT
SHOW MORE