ശ്രീധന്യയുടെ കൂരയില്‍ കട്ടിലും മെത്തയും കസേരയും എത്തിച്ച് സന്തോഷ് പണ്ഡിറ്റ്; വിഡിയോ

santhoshpandit-help
SHARE

ദാരിദ്ര്യത്തിന്റെ ചുറ്റുപാടില്‍ നിന്നും ശ്രീധന്യ സിവിൽ സർവീസ് സ്വപ്നം നേടിയെടുത്തത് കേരളത്തിനും അഭിമാനകരമായ നിമിഷമായിരുന്നു. രാഹുൽ ഗാന്ധിയും ഗവർണറും സര്‍ക്കാരും ശ്രീധന്യയെ അഭിനന്ദനം അറിയിച്ചിരുന്നു. മാധ്യമങ്ങളിലൂടെയാണ് ഏവരും ശ്രീധന്യയുടെ വീടിന്റെ ശോചനീയാവസ്ഥ കാണുന്നത്. കിടക്കാനൊരു നല്ല കട്ടിലോ പുസ്തകങ്ങൾ അടുക്കിവെയ്ക്കാൻ ഒരു ഷെൽഫോ ഒന്നും തന്നെ ആ ചെറിയ വീട്ടിൽ ഇല്ലായിരുന്നു. 

ശ്രീധന്യയുടെ വിജയവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് വീട്ടിൽ എത്തിയത്. വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അപ്പോൾ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെൽഫും ഏതാനും കസേരകളും വാങ്ങി നൽകിയ ശേഷമാണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്. താനൊരു കോടിശ്വരൻ ഒന്നുമല്ല, എങ്കിലും എനിക്ക് സാധിക്കുന്നത് ചെയ്തുതരാമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്താണ് ഉടൻ അത്യാവശ്യമുള്ള സാധനങ്ങളെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ഇവ നൽകിയത്. ഒരുപാട് പേർ അഭിനന്ദനങ്ങളും വാഗ്ദാനങ്ങളും നൽകിയെങ്കിലും ആദ്യമായിട്ടാണ് ഒരാൾ ആവശ്യം പറഞ്ഞപ്പോൾ തന്നെ അത് നിറവേറ്റ് തരുന്നതെന്ന് നന്ദിയോടെ ശ്രീധന്യയുടെ അച്ഛൻ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് വീട് സന്ദർശിക്കുന്ന വിഡിയോ അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ:

ഞാ൯ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു.

(വയനാട്ടില് നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ സാധിച്ചതില് അഭിമാനമുണ്ട്.

അവരും, മാതാ പിതാക്കളും, മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവരീ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാന്‍ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്.

ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

MORE IN SPOTLIGHT
SHOW MORE