'അയ്യപ്പൻ എന്തുകൊണ്ട് സ്ത്രീകളെ ശിക്ഷിച്ചില്ല'; അനൂപിന് വിമർശനം; മറുപടി

anoop-sankar-sabarimala-04
SHARE

ഗായകൻ അനൂപ് ശങ്കറിന്റെ ഏറ്റവും പുതിയ സംഗീത ആൽബമായ 'അയ്യനേ'ക്കെതിരെ വിമര്‍ശനം. പാട്ടിലെ ദൃശ്യങ്ങൾ വിവാദമായതോടെ വിശദീകരണവുമായി അനൂപ് ശങ്കർ തന്നെ രംഗത്തെത്തി. 

ശബരില യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ആൽബത്തിനാധാരം. സ്ത്രീകൾ മഹിഷികളാണെങ്കിൽ എന്തുകൊണ്ട് അയ്യപ്പൻ സ്ത്രീകളെ ശിക്ഷിച്ചില്ലെന്ന് വിമർശകർ ചോദിക്കുന്നു. ഒപ്പം സംഗീതത്തിന്റെ നിലവാരത്തെയും ചിലർ ചോദ്യം ചെയ്യുന്നു. 

മലയാളം ശരിയായി ഉച്ചരിക്കാത്തതിനും അനൂപിന് വിമർശനമുണ്ട്. എസ് പി ബാലസുബ്രഹ്മണ്യത്തെ അനുകരിക്കുകയാണോ എന്ന് ചിലർ ചോദിക്കുന്നു. ഇതോടെയാണ് മറുപടിയുമായി അനൂപ് തന്നെ രംഗത്തെത്തിയത്. 

ഭക്തന്റെ മാനസിക സംഘർഷം മുന്‍നിർത്തിക്കൊണ്ടുള്ള ഗാനമായതിനാൽ വരികൾക്കല്ല, ഭാവത്തിനാണ് പ്രാധാന്യമെന്ന് അനൂപ് പറയുന്നു.  അവസാനഭാഗങ്ങളിൽ ശക്തമായി വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും അത് കേള്‍ക്കാൻ കഴിയാത്തവർ ഇഎന്‍ടിയെ കാണണമെന്നും അനൂപ് മറുപടി നൽകി. എസ്പി ബാലസുബ്രഹ്മണ്യവുമായി താരതമ്യം ചെയ്തത് അഭിമാനമായി കണക്കാക്കുന്നു. ഗായകൻ ജയചന്ദ്രൻ സംഗീതം ഇഷ്ടപ്പെട്ട് റെക്കോർഡ് ചെയ്യാൻ വരികയും ഇതിൽ രണ്ടുവരികളിലെങ്കിലും അഭിനയിക്കട്ടെയെന്ന് ചോദിച്ചുവരികയായിരുന്നുവെന്ന് അനൂപ് പറയുന്നു. 

എസ് രമേശൻ നായരുടെ വരികൾക്ക് നവനീത് സുന്ദർ ആണ് ഈണം നൽകിയിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.