പ്രവാസിയായ മകന് അവിടെ ചെന്ന് ഉമ്മയുടെ സർപ്രൈസ്; കണ്ണുനിറഞ്ഞ് മകൻ; വിഡിയോ

mother-make-happy
SHARE

എവിടെ പോയാലും ഫോൺകോളുകളായി എങ്കിലും തേടി എത്താറുള്ള സ്നേഹമാണ് അമ്മ എന്നു പറയാറുണ്ട്. ഇൗ ഉമ്മ ആകട്ടെ ആ സങ്കൽപ്പത്തിന് മറ്റൊരു തലം സമ്മാനിച്ചു. പ്രവാസികൾ മുൻകൂട്ടി പറയാതെ പെട്ടെന്ന് വീട്ടിലെത്തുമ്പോഴുള്ള അമ്പരപ്പ് മുൻപ് പലപ്പോഴും വൈറലായിട്ടുണ്ട്. ഇങ്ങനെ പ്രവാസിയായ അച്ഛനെയും ഭർത്താവിനെയും മക്കളെയും പ്രതീക്ഷിക്കാതെ  മുന്നിൽ കണ്ട് അമ്പരക്കുന്ന  മക്കളുടെയും ഭാര്യയുടെയും അമ്മയുടെയും ഒക്കെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ ഇതിന് വിപരീതമായി അമ്പരപ്പ് നൽകി സൈബർ ലോകത്തിന്റെ ഇഷ്ടം നേടുകയാണ് ഇൗ ഉമ്മ.

നാട്ടിൽ നിന്നു സിംഗപ്പൂരിലെ മകൻ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിൽ എത്തി ഉമ്മ സർപ്രൈസ് കൊടുക്കുന്നതാണ് ഇൗ വിഡിയോ. മകൻ ജോലി ചെയ്യുന്ന കടയിൽ പർദ്ദ ധരിച്ചാണ് ഉമ്മ എത്തിയത്. സാധനങ്ങൾ വാങ്ങിയശേഷം ഇന്ത്യൻ രൂപ മകന് നേരെ നീട്ടി. ഇതുകണ്ടതോടെ യുവാവിനു സംശയമായി. ഒരാൾ ഇതൊല്ലാം വിഡിയോയിൽ പകർത്തുന്നതും മകന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ മുൻപിൽ നിൽക്കുന്ന സ്ത്രീയുടെ ഹിജാബ് ഊരി മാറ്റി. അപ്പോഴാണ് ഉമ്മയാണെന്ന് മകൻ മനസിലാക്കുന്നത്. പിന്നീട് കൗണ്ടറിൽ നിന്നു പുറത്തുവന്ന് ഉമ്മയെ കെട്ടിപ്പിടിച്ചു. ഇതിനുശേഷം യുവാവ് നിറകണ്ണുകൾ തുടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.