മാണി സാറിന്‍റെ ചിരിക്ക് പിന്നിലെ ഊര്‍ജം; കുട്ടിയമ്മയ്ക്കൊപ്പം ഇനി മക്കളുടെ അച്ചാച്ചനില്ല

mani-family
SHARE

രാഷ്ട്രീയ ചാണക്യനായിരുന്ന കെ.എം.മാണിയുടെ വിജയത്തിന്‍റെ  ക്രെഡിറ്റ് ഭാര്യ കുട്ടിയമ്മയ്ക്ക് അവകാശപ്പെട്ടതാണ്.  അറുപത്തി രണ്ട് വര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതം നല്‍കിയ ഊര്‍ജം തന്നെയായിരുന്നു കെ.എം.മാണിയുടെ കരുത്ത്.

അറുപതാം വിവാഹ വാര്‍ഷിക ദിനത്തിലും ആര്‍ഭാടങ്ങളൊന്നുമില്ലാതെ അവര്‍ സ്നേഹം പങ്കുവച്ചു. കുട്ടിയമ്മയേക്കാൾ ആരോടാണ് സ്നേഹം എന്ന് ചോദിച്ചാൽ  കെ.എം.മാണിയ്ക്ക് അമ്പത് വർഷക്കാലമായി ഒരുത്തരമേയുള്ളു അത് പാലായാണ്. എന്നാൽ ഈ അമ്പത് വർഷവും പാലായോടുള്ള കെ.എം.മാണിയുടെ കരുതലിന് പിന്നിലുള്ള ഊർജം  കുട്ടിയമ്മയോടുള്ള സ്നേഹം തന്നെ. വിവാഹ വാര്‍ഷിക ദിനത്തിലും തിരക്കുകള്‍ക്കൊന്നും മാണി അവധി കൊടുത്തിരുന്നില്ല. രാവിലെ പള്ളിയില്‍ പോയി പ്രാര്‍ഥിക്കും. ഉച്ചയ്ക്ക് കുട്ടിയമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഭക്ഷണം. കുട്ടിയമ്മയെ ആദ്യമായ കണ്ട കാര്യം ഒരു വിവാഹ വാര്‍ഷിക ദിനത്തില്‍ കെ.എം.മാണിതന്നെ പങ്കുവച്ചു, കുട്ടിയമ്മയുടെ ത്യാഗമാണ് എന്റെ എല്ലാ വിജയത്തിന്‍റെയും പിന്നില്‍. 

മാണി കുട്ടിയമ്മ ദമ്പതികള്‍ക്ക് ആറുമക്കളാണ്, അഞ്ച് പെണ്ണും ഒരാണും.

പൊതുപ്രവര്‍ത്തനത്തിന്‍റെ തിരക്കിനിടയിലും മക്കളുടെ വിദ്യാഭ്യസമുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും കെ.എം.മാണിയുടെ കണ്ണെത്തിയിരുന്നു. പിന്തുണയുമായി കുട്ടിയമ്മയും ഒപ്പം.  വീടിനേക്കാൾ നാടിനെ സ്നേഹിക്കുന്ന നേതാവെന്നാണ് കെ.എംമാണിയെ കുറിച്ചുളള കുട്ടിയമ്മയുടെ  അഭിപ്രായം.  

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.