സ്റ്റേജില്‍ കുട്ടികളുടെ ഡാന്‍സ്; സദസ്സില്‍ ‘പാഠ’ങ്ങളുമായി ടീച്ചറുടെ ഡാന്‍സ്: വിഡിയോ

teacher-viral-dance-video-stage
SHARE

‘ദേ നിങ്ങൾ ഇതൊന്ന് കണ്ടുനോക്കൂ.. ഇൗ ടീച്ചറിന്റെ സ്നേഹവും ആത്മാർഥതയും..’ ഇതിനെക്കാൾ നല്ലത് ടീച്ചർക്ക് കൂടി ആ സ്റ്റേജിൽ കയറി കളിച്ചൂടായിരുന്നോ..ടീച്ചർ പെരുത്ത് ഇഷ്ടം..’ കമന്റുകളേറെയാണ് ഇൗ ചുവടിനും മനസിനും. സോഷ്യൽ മീഡിയയിൽ കയ്യടി നേടി മുന്നേറുകയാണ് സ്റ്റേജിൽ നിൽക്കുന്ന കുട്ടികളും താഴെ നിൽക്കുന്ന ടീച്ചറും. 

പതിനനഞ്ചിലധികം വരുന്ന കുട്ടിപ്പട നൃത്തം ചെയ്യാനായി സ്റ്റേജിലെത്തി. മമ്മൂട്ടി ചിത്രത്തിലെ കുട്ടികളുടെ പാട്ടായ ‘ടപ്പ്..പ്പ്..മിഠായി’ എന്ന പാട്ടും പ്ലേ ചെയ്തു. കർട്ടൻ പൊങ്ങിയതും കുട്ടികളുടെ നോട്ടം തങ്ങളുടെ ടീച്ചറിന്റെ മുഖത്തേക്ക്. കളിക്കേണ്ട ചുവടുകളും ആക്ഷനുകളുമായി അതാ ടീച്ചർ വേദിക്ക് മുന്നിൽ നിൽക്കുന്നു. ടീച്ചർ കാണിക്കുന്ന ചുവടുകൾ അതുപോലെ വേദിയിൽ അവതരിപ്പിച്ച് ഇൗ കുട്ടിസംഘം അരങ്ങ് തകർത്തു. എന്തു വന്നാലും തന്റെ കുഞ്ഞുങ്ങൾ വിജയിക്കണം എന്ന മോഹം മാത്രം ഉള്ളിൽ വച്ച് ആ ടീച്ചർ അസാധ്യമായ രീതിയിലാണ് ചുവട് വച്ചത്. 

ഒരു ചമ്മലോ നാണക്കേടോ തോന്നാതെ ഇൗ ടീച്ചർ കുട്ടികൾക്കായി പാട്ടിനൊത്ത് ചുവട് വച്ചപ്പോൾ വേദിയിലാണോ സദസിലാണോ ശ്രദ്ധിക്കേണ്ടതെന്നറിയാതെ കാണികളും കുഴങ്ങി.വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE