ബാറ്റേന്തി സാനിയയുടെ ഇസ്ഹാൻ; ഏറ്റെടുത്ത് സോഷ്യൽമീഡിയ

sania-baby
SHARE

സാനിയ മിർസ മകനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ കുറിപ്പും ആരാധകർ സ്നേഹപൂർവ്വമാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഇസ്ഹാന്റെ മനോഹരമായൊരു ചിത്രം സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സാനിയ. കയ്യിലൊതുങ്ങാത്ത ഒരു റാക്കറ്റുമായി അമ്മയുടെ മടിയിലിരിക്കുന്ന ഇസ്ഹാനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ' ഇസ്സീ ഈ റാക്കറ്റ് നിനക്ക് അല്പം വലുതായിരിക്കും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അവനൊരു ക്രിക്കറ്റ് ബാറ്റ് കൊടുക്കൂ' എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

കുഞ്ഞ് ഇസ്ഹാൻ വളർന്ന് വലുതാകുമ്പോൾ ആരാകും എന്ന ചോദ്യത്തിനും സാനിയയുടെ പക്കൽ കൃത്യമായ ഉത്തരമുണ്ട്. 'കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങൾക്കൊപ്പം വളരണം. കുഞ്ഞ് വലുതാകുമ്പോൾ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാൻ ചിലർ പറയും. പക്ഷെ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.'– സാനിയ പറയുന്നു.

MORE IN SPOTLIGHT
SHOW MORE