ആംബുലൻസിൽ കു​ഞ്ഞു പിറന്നു; അച്ഛന്റെ കൈകളിലേക്ക്

ambulance-baby-born
SHARE

മണർകാട്: ദേശീയപാതയിൽ മണർകാട് ജംക്‌ഷനു സമീപം ആംബുലൻസിനുള്ളിൽ യുവതി  കുഞ്ഞിനു ജൻമം നൽകി. എരുമേലി മേലേക്കുറ്റ്  എം.ആർ.റോയിയുടെ ഭാര്യ രാജിയാണ് ആംബുലൻസിൽ പ്രസവിച്ചത്.  7 മാസം മാത്രം വളർച്ചയുള്ള പെൺകുഞ്ഞ് പിറന്നു വീണതു പിതാവ് റോയിയുടെ കൈകളിലേക്കും. രാജിയുടെ അമ്മ രമണിയും മൂത്ത മകൾ അളകനന്ദയും ഒപ്പമുണ്ടായിരുന്നു

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു രാജിയെ റാന്നി  താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു.  മണർകാട് എത്തിയതോടെ പ്രസവിക്കുകയായിരുന്നു

ആംബുലൻസ് ഉടൻ  മണർകാട് സെന്റ് മേരീസ് ആശുപത്രിയിലേക്കു കയറ്റി. ഗൈനക്കോളജിസ്റ്റ് ഡോ.മേരി കുരുവിളയുടെ നേതൃത്വത്തിൽ  രാജിക്കു അടിയന്തര പരിചരണം നൽകി. കുഞ്ഞിനു ചെറിയ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ  മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്കു കൊണ്ടുപോയി.  കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലും അമ്മ മണർകാട് ആശുപത്രിയിലും കഴിയുന്നു

MORE IN SPOTLIGHT
SHOW MORE