ഞാൻ ലൈംഗിക അതിക്രമത്തിന്റെ ഇര; വായടപ്പിക്കാൻ നോക്കണ്ട: പ്രതികരിച്ച് സാധിക

sadhika-20-03
SHARE

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് അവതാരകയും നടിയുമായ സാധിക വേണുഗോപാൽ. സമൂഹം എന്തുചിന്തിക്കും എന്ന് കരുതി നിശബ്ദത പാലിക്കരുതെന്നും തുറന്ന് സംസാരിക്കുകണമെന്നും സാധിക പറയുന്നു. താന്‍ ലൈംഗിക അതിക്രമത്തെ അതിജീവിച്ചയാളാണെന്നും സാധിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

സേ നോ ടു ചൈൽഡ് അബ്യൂസ്, സേവ് ചിൽഡ്രൻ ആന്റ് ദേർ ഫ്യൂച്ചർ, യെസ് അയാം വിക്ടിം ഓഫ് ചൈൽഡ് അബ്യൂസ് എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് സാധികയുടെ കുറിപ്പ്. ''സമൂഹം എന്ത് ചിന്തിക്കുന്നു എന്നത് എന്നെ ബാധിക്കാറില്ല. സമൂഹം എന്ത് ചിന്തിക്കും എന്ന് പറഞ്ഞ് ഇനിയുമെന്റെ വായടപ്പിക്കാൻ നോക്കണ്ട. ഇനിയൊരു കുട്ടിക്കും ഞാനിപ്പോൾ കടന്നുപോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഞാനിത് പങ്കുവെക്കുന്നത്. 

'നിങ്ങളുടെ കുട്ടികളെയും അവരുടെ ജീവിതവും ഭാവിയും സംരക്ഷിക്കൂ. എനിക്ക് നിങ്ങളുടെ സഹതാപമോ നിർദേശങ്ങളോ ഒന്നും വേണ്ട. ആ സമയമെങ്കിലും നിങ്ങൾ കുട്ടികൾക്ക് വേണ്ടി മാറ്റിവെക്കൂ. സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് അവരെ ബോധവത്ക്കരിക്കൂ. പ്രതികരിക്കാൻ പഠിപ്പിക്കൂ''-സാധിക കുറിച്ചു. 

MORE IN SPOTLIGHT
SHOW MORE