‘എന്നെ ആരൊക്കെയോ കെട്ടിച്ചുവിട്ടു’; ഇല്ലാക്കഥകളുടെ സത്യം തുറന്നുപറഞ്ഞ് ചന്ദ്ര: വിഡിയോ

chandra-lakshman
SHARE

മലയാള സീരിയൽ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ചന്ദ്ര ലക്ഷ്മണ്‍. എ.കെ.സാജൻ ചിത്രം സ്റ്റോപ് വൈലൻസിലൂടെ ആയിരുന്നു ചന്ദ്ര അഭിനയരംഗത്തെത്തുന്നത്. ഇതിനുശേഷം  മലയാളത്തിൽ ഒരുപിടി നല്ല സീരിയലുകൾ. പിന്നീട് തെലുങ്ക്, തമിഴ് സീരിയലുകളില്‍ ചന്ദ്ര നിറസാന്നിധ്യമായി. 2 വർഷമായി അഭിനയജീവിതത്തിന് ഇടവേള നൽകിയിരിക്കുകയാണ് താരം. എന്നാൽ ചന്ദ്ര വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയെന്ന നിലയിലാണ് വാർത്തകൾ പ്രചരിച്ചത്. 

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്റെ മൂന്നാം സീസണിന്റെ മുപ്പതാം എപ്പിസോഡിൽ അതിഥിയായി ചന്ദ്ര എത്തിയിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചും തന്നെക്കുറിച്ചു പ്രചരിച്ച ഇല്ലാക്കഥകളെക്കുറിച്ചും ചന്ദ്ര മനസ്സു തുറന്നു.

മലയാളത്തിൽ നിന്നു മാറി നിന്നപ്പോൾ എല്ലാവരും ചേർന്ന് എന്നെ കെട്ടിച്ചു വിട്ടു. അമേരിക്കയില്‍ സ്ഥിരതമാസമാക്കിപ്പിച്ചു. ഭർത്താവ് എന്നെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് ഞാൻ സീരിയൽ വിട്ടു. ഇങ്ങനെയായിരുന്നു യൂട്യൂബിൽ പ്രചരിച്ചത്. ചന്ദ്ര പറഞ്ഞു. ചന്ദ്രയുടെ ജീവിതത്തെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകളിൽ ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നു. 

വിവാഹമോചിതയായി എന്ന് ഇതുവരെ വാർത്ത വന്നിട്ടില്ലെന്നും ഇപ്പോഴും ഭർത്താവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്ര തമാശയായിപ്പറഞ്ഞു. തന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യയിൽ തന്നെയുള്ള ആളിനെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്നും ചന്ദ്ര പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE