വരനു മംഗല്യ സൂത്ര അണിയിച്ച് യുവതികൾ; വരനു താലി കെട്ടിയാൽ കല്ല്യാണം ആകില്ലേ?

mangalsutra-karnataka
SHARE

വിവാഹത്തിന്റെ പാരമ്പര്യ രീതികൾ മാറ്റിയെഴുതി കർണാടകയിലെ രണ്ട് ദമ്പതികൾ. വിവാഹത്തില്‍ വരന്‍ വധുവിനെ താലി അണിയിക്കുകയാണ് പതിവ്. എന്നാൽ  സ്ത്രീകള്‍ക്ക് താലി കെട്ടുന്നതുപോലെ പുരുഷന്മാര്‍ക്കും മംഗള്‍സൂത്ര അണിയിച്ചിരിക്കുകയാണ് ഈ രണ്ട് യുവതികള്‍. 

കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ നിന്നുള്ള രണ്ട് യുവതികളാണ് വിവാഹദിവസം ഭര്‍ത്താക്കന്മാരെ മംഗല്യസൂത്ര അണിയിച്ചത്. അമിത്- പ്രിയ എന്നിവരാണ് ആദ്യത്തെ ദമ്പതികള്‍. വ്യത്യസ്തസമുദായത്തില്‍ പെടുന്ന ഇവര്‍ രണ്ടുപേരും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്.. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ചടങ്ങില്‍ പ്രിയ അമിത്തിന് മംഗള്‍സൂത്ര അണിയിക്കുകയായിരുന്നു. 

രണ്ടാമത്തെ വധൂവരന്മാര്‍ പ്രഭുരാജും അങ്കിതയുമാണ്. ഈ വിവാഹത്തില്‍ കാലങ്ങളായി തുടരുന്ന കന്യാദാനം എന്ന ചടങ്ങും ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങള്‍ ഇരുവിവാഹത്തിലും പങ്കെടുത്തിരുന്നു. 

MORE IN SPOTLIGHT
SHOW MORE