‘ചൊറിയാൻ വന്നാൽ നമ്മൾ കേറി മാന്തും’; സോഷ്യൽ ലോകം ഏറ്റെടുത്ത ‘തല്ല്’ വിഡിയോ

viral-tiktok-video
SHARE

ട്രോളുകളിലെ ചിരി വായിച്ച് സമയം ആസ്വദിച്ചിരുന്ന മലയാളിക്ക് ഇപ്പോൾ പ്രിയം ടിക്ടോക് വിഡിയോകളാണ്. ചിരിയും ചിന്തയും ഉണർത്തുന്ന ഒട്ടേറെ വിഡിയോകൾ സോഷ്യൽ ലോകത്ത് വൈറലാകാറുണ്ട്. ഇതിൽ കുട്ടികളുടെ ടിക്ടോക് ചിരി വിഡിയോകൾക്ക് ലക്ഷങ്ങളാണ് കാഴ്ചക്കാർ. രണ്ടു ദിവസമായി പലരുടെയും ഫെയ്സ്ബുക്ക് പേജുകളിലും വാട്സ്ആപ്പ് സ്റ്റാറ്റസായിയും തിളങ്ങുകയാണ് ഇൗ കുട്ടികളുടെ വിഡിയോ. രണ്ടു കുട്ടികൾ തമ്മിലുള്ള സൂപ്പർ പോരാണ് വിഷയം. അനിയത്തിയും ചേട്ടനും തമ്മിലുള്ള ഒരു ചെറിയ കശപിശയാണ് ടിക്ടോക് വിഡിയോ ആരംഭിക്കുന്നത്.

ആദ്യം ചേട്ടൻ അനിയത്തിയെ ദേഷ്യപ്പെട്ട് അടിക്കുന്നതായി ആക്ഷൻ കാണിക്കുന്നു. പെൺകുട്ടി അലറി കരയുന്നതും വിഡിയോയിൽ കാണാം. ഇടയ്ക്ക് ചേട്ടന്റെ ശ്രദ്ധയെന്ന് മാറിയതോടെ കയ്യിലിരുന്ന ടോർച്ച് വച്ച് ചേട്ടന്റെ തലയ്ക്ക് തന്നെ ഒരടി കൊടുക്കുകയാണ് ഇൗ മിടുക്കി. അടി കിട്ടിയ ചേട്ടനും അനിയത്തിയും പിന്നെ ഒരുമിച്ചായി കരച്ചിൽ. ഇൗ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിന് മോഹൻലാലിന്റെ സ്റ്റേജ് ഷോ ഡയലോഗ് കൂടി മിക്സ് ചെയ്തതോടെ വിഡിയോ ഗംഭീരമായി. ‘നമ്മുടെ ഭാഗത്ത് നിന്ന് അങ്ങനെയൊന്നും ഉണ്ടാകില്ല. പക്ഷേ ചൊറിയാൻ വന്നാൽ നമ്മൾ കേറി മാന്തും..’ ഇൗ ഡയലോഗോടെ ഇപ്പോഴും പങ്കുവയ്ക്കുകയാണ് ഇൗ വിഡിയോ. കുട്ടികൾ താരങ്ങളായ ടിക്ടോക് വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE