നഗരത്തെ ആശങ്കയിലാക്കി കരടി; മയക്കുവെടിവച്ച് പിടികൂടി

ootty-bear
SHARE

ഗൂഡല്ലൂർ: ഊട്ടി നഗരത്തിലെത്തിയ കരടി നാട്ടുകാരെ മുൾമുനയിൽ നിർത്തി. കരടിയിറങ്ങിയതറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. രാവിലെ 5 മണിക്ക് ഗണപതി തിയറ്ററിന്റെ സമീപം നടക്കാനിറങ്ങിയവരാണ് ആദ്യം കരടിയെ കണ്ടത്. പിന്നീട് കരടി മാർക്കറ്റ് റോഡിലിറങ്ങി കെട്ടിടങ്ങളുടെ മുകളിൽ കയറി വരാന്തയിലൂടെ ഓടി നടന്നു

രാവിലെ കട തുറക്കാനെത്തിയവർ കരടിയെക്കണ്ട് ഭയന്നോടി. പൊലീസും വനപാലകരുമെത്തി കരടിയെ നിരീക്ഷിച്ചു തുടങ്ങി. വൈകിട്ട് മൂന്നു മണിയോടെ മുതുമലയിൽ നിന്നുമെത്തിയ ഡോ. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ച് കരടിയെ പിടികൂടി. ഗണപതി തിയറ്ററിനു സമീപത്തുള്ള ഒരു വീടിന്റെ പുറം ഭിത്തിയോട് ചേർന്നുള്ള ഭാഗത്ത് കിടക്കുമ്പോഴാണ് കരടിയെ മയക്കുവെടിവച്ചത്.‌‌

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.