'രാജേഷിനെ കണ്ടം വഴി ഓടിച്ച അതേ വടക്കൻ'; ബുമറാങ് ആയി മുന്‍ നിലപാടുകൾ; ട്രോൾ

bjp-trolls-vadakkan-14
SHARE

കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കന്റെ അപ്രതീക്ഷിത നീക്കത്തിന്റെ അമ്പരപ്പിലാണ് സോഷ്യൽ ലോകവും. എന്നാൽ ഇത്രനാൾ ബിജെപിയെ ശക്തമായി വിമർശിച്ച ടോം വടക്കൻ പെട്ടെന്നൊരുനാൾ അതേ പാർട്ടിയിൽ ചേര്‍ന്നത് ട്രോൾ ഗ്രൂപ്പുകളിൽ ആഘോഷമായിരിക്കുകയാണ്. ടോം വടക്കന്റെ മുൻ നിലപാടുകളും ട്വീറ്റുകളുമാണ് ട്രോളിനാധാരം. 

ബിജെപിയിൽ ചേരുന്നതിന്റെ തലേദിവസവും വടക്കന്‍ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. പണ്ട് ബിജെപിക്കെതിരെ പ്രയോഗിച്ചതെല്ലാം ഇപ്പോൾ വടക്കന് ബൂമറാങ് ആയിരിക്കുകയാണ്. 

ഒരിക്കല്‍ ബിജെപിയിൽ ചേർന്നാൽ നിങ്ങളുടെ കുറ്റങ്ങളെല്ലാം ഇല്ലാതാകുമെന്ന വടക്കന്റെ ട്വീറ്റ് ഇതിനകം ട്രോളായിക്കഴിഞ്ഞു. ചാനൽ ചർച്ചകളിൽ അടുത്തിടെ വരെ കോൺഗ്രസിന്റെ മുഖമായിരുന്ന വടക്കൻ അന്ന് ബിജെപി നേതാക്കളെ കണ്ടം വഴി ഓടിച്ചതും ട്രോളായി. 

ട്രോളുകൾ കാണാം: 

MORE IN SPOTLIGHT
SHOW MORE