ഇരുപതുകോടിയുടെ കാറിൽ കാമുകിയുടെ പ്രതികാരം; വൈറലായ ചിത്രത്തിന് പിന്നില്‍?

car-viral-video
SHARE

കാമുകിയുടെ രോഷത്തിന് ഇത്ര വിലകൊടുക്കേണ്ടി വരുമെന്ന് ചതിയൻ കാമുകൻ കരുതിയില്ലെന്നാണ് സോഷ്യൽ ലോകത്തെ സംസാരം. തന്നെ പറ്റിച്ച കാമുകന് 20 കോടിയുടെ പണിയാണ് കാമുകി കൊടുത്തത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ ലോകത്ത് വൈറലായിരുന്നു. എന്നാൽ ഇൗ വിഡിയോ വ്യാജമാണെന്ന വാദവുമായി ഒട്ടേറേപേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

കാമുകന്റെ ഇരുപതുകോടിയുടെ ബുഗാട്ടി ഷിറോൺ തകർത്ത കാമുകിയാണ് സോഷ്യൽ ലോകത്തെ ചർച്ചാവിഷയം. ഹൈഹീൽ ചെരുപ്പുകൊണ്ട് തകർത്ത വീന്റ്ഷീൽഡും കാറിന്റെ ബോഡിയിലാകെ കറുത്ത പെയിന്റിൽ ചതിയൻ എന്ന എഴുത്തിയിരിക്കുന്നതും പ്രചരിച്ച ചിത്രത്തിൽ കാണാമായിരുന്നു.

എന്നാൽ ഇത് വ്യാജമാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഹൈഹീൽ ചെരുപ്പിന് അടിച്ചാൽ പൊട്ടുന്ന വിൻഡ് ഷീൽഡല്ല ഷിറോണിന്റേതെന്നും ഇനി അഥവാ പൊട്ടിയാൽ തന്നെ ദൃശ്യങ്ങളിൽ കാണുന്നതുപോലെ ആയിരിക്കില്ല എന്നുമാണ് ബുഗാട്ടി ആരാധകരുടെ പക്ഷം. ഏതായാലും വിഡിയോ ലോകമെമ്പാടും വൈറലാവുകയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വിലപിടിച്ച സൂപ്പർസ്പോർട്സ് കാറുകളിലൊന്നാണ് ഷിറോൺ. പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഷിറോണിന് വെറും 2.5 സെക്കൻഡുകൾ മാത്രം മതി.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.