'ലൈംഗികതയെക്കുറിച്ച് പെണ്ണ് മിണ്ടരുത്; ആണുങ്ങൾക്ക് എന്തുമാകാം'; നളിനി; വിഡിയോ

nalini-jameela-10-03-new
SHARE

ലൈംഗികത്തൊഴിലാളിയാണെന്ന് സമൂഹത്തോട് തുറന്നുപറയാനുള്ള കാരണം വ്യക്തമാക്കി നളിനി ജമീല. ആദ്യകാലത്ത് ചെയ്യുന്നത് തെറ്റാണെന്നായിരുന്നു ധാരണ. എന്നാൽ സ്ത്രീകൾ മാത്രം ലൈംഗികതയെപ്പറ്റി പറയരുത്, പുരുഷന്മാർക്ക് എന്തുമാകാം എന്ന അവസ്ഥയാണ്. അത് ശരിയല്ലല്ലോ എന്ന ബോധ്യത്തിൽ നിന്നാണ് ആ തീരുമാനം എടുത്തത്.  

''ലൈംഗികത്തൊഴിലാളിയായ ദിവസം തന്നെ ഞാനൊരു സെക്സ് വർക്കർ ആണെന്ന് സമൂഹം തിരിച്ചറിഞ്ഞു. അത് ഞാൻ പറഞ്ഞതുകൊണ്ടല്ല. ഒരു പൊലീസുകാരൻ ഒറ്റി, പൊലീസ് സ്റ്റേഷനിലെത്തിയ പ്രത്യേക സാഹചര്യത്തിലാണ് അത് സംഭവിച്ചത്. പിന്നീട് കുറച്ചുകാലം ഞാൻ ഒളിച്ചുതാമസിച്ചു. എന്നെ അപായപ്പെടുത്തുമോ എന്ന ഭയമുണ്ടായിരുന്നു. ഇന്നത്തെ അത്ര സദാചാര പൊലീസിങ് ഇല്ലായിരുന്നു. എങ്കിലും ചില ഭാഗങ്ങളിൽ നിന്ന് പ്രശ്നങ്ങളുണ്ടായിരുന്നു.

''എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഞാൻ ചെയ്യുന്നത് തെറ്റാണ്. സമൂഹത്തിനും സ്ത്രീക്കും വിരോധമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നൊക്കെയായിരുന്നു അന്ന് ധരിച്ചുവെച്ചിരുന്നത്. പക്ഷേ ആണുങ്ങൾ നാലുപേർ കൂടുന്നിടത്ത് സ്ത്രീകൾക്കൊപ്പം പോയ കാര്യങ്ങളും ലൈംഗികതയുമെല്ലാം ഒരു മടിയുമില്ലാതെ സംസാരിക്കും. എന്നാൽ സ്ത്രീയാകട്ടെ ലൈംഗികത എന്ന വാക്കോ, ശരീരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും പറയില്ല. 

''ഞാൻ കന്യകയാണ്, എനിക്ക് ലൈംഗികത ഇല്ല എന്ന് നിരന്തരം സ്ത്രീകൾ പറഞ്ഞുകൊണ്ടേയിരിക്കണം. അതവരുടെ ഉത്തരവാദിത്തമാണ്. പിന്നീട് എനിക്കുതോന്നി, ഇത്രയധികം ആണുങ്ങൾ ഇതൊക്കെ ആഘോഷിക്കുമ്പോൾ ഞങ്ങൾ ലൈംഗികത്തൊഴിലാളികളെങ്കിലും ഇതൊക്കെ തുറന്നുപറയണ്ടേ?''-നളിനി ചോദിക്കുന്നു.

''ഉള്ളിലിത്തരം കാര്യങ്ങളൊക്കെയുണ്ടെന്ന് തുറന്നുപറയുന്നതിൽ എന്താണ് പ്രശ്നം? എനിക്കറിയില്ല, ഞാൻ കണ്ടില്ല, കേട്ടില്ല എന്നൊക്കെയുള്ള സമൂഹത്തിന്റെ കള്ളംപറച്ചിലുകളെ പൊളിച്ചെഴുതണമെന്ന് തീരുമാനിച്ചത് അങ്ങനെയാണ്. പെണ്ണിന് ഇത്തരം കാര്യങ്ങൾ പറയാൻ പാടില്ല എന്നതുൾപ്പെടെയുള്ള കാര്യങ്ങളെ മാറ്റാനും മാറ്റിച്ചിന്തിപ്പിക്കാനും കഴിയുമെന്ന തോന്നലിൽ നിന്നാണ് പുസ്തകമെഴുതാനുള്ള ചിന്ത വരുന്നത്. 

''നിരന്തരം ഇത്തരം കാര്യങ്ങൾ പറഞ്ഞപ്പോൾ സുഹൃത്തുക്കളാണ് ആത്മകഥയെഴുതാൻ നിർദേശിച്ചത്''-നളിനി പറഞ്ഞു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.