പരസ്യത്തിനെതിരെ കടന്നാക്രമണം; ഏറ്റെടുത്ത് സോഷ്യൽ ലോകം; ‘വമ്പൻ’ വൈറൽ; വിഡിയോ

viral-video-add
SHARE

പരസ്യം പുറത്തിറങ്ങിയതോടെ ലക്ഷ്യമിട്ടതിലും വലിയ പ്രചാരണമാണ് അലക്കുപൊടിയായ സര്‍ഫ് എക്സലിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ പരസ്യത്തിനെതിരെ വർഗീയവാദികൾ രംഗത്തെത്തിയതോടെയാണ് സോഷ്യൽ ലോകത്ത് ഇൗ പരസ്യവിഡിയോ വൈറലായത്. പരസ്യ ചിത്രത്തിലെ ആശയമാണ് ചില പ്രതിഷേധത്തിന് കാരണം. മതസൗഹാര്‍ദത്തിന്റെ മികച്ച ആശയം പകരുന്ന രീതിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. എന്നാൽ ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ച് ചിലർ രംഗത്തെതിയതോടെ പരസ്യം വിവാദമായിരിക്കുകയാണ്.

ഹോളി ആഘോഷങ്ങൾക്കിടയിൽ സൈക്കിളിലെത്തുന്ന പെൺകുട്ടിയെ ആ പ്രദേശത്തുള്ള കുട്ടികൾ നിറങ്ങൾ വാരിയെറിയുന്നു. കൂട്ടുകാരുടെ പക്കലുള്ള എല്ലാ നിറങ്ങളും തീർന്നശേഷം കൂട്ടുകാരനായ മുസ്​ലിം സുഹൃത്തിനെ പെണ്‍കുട്ടി പുറത്തിറങ്ങിവരാൻ വിളിക്കുകയും െചയ്യുന്നു. വെള്ള വസ്ത്രമിട്ടുവരുന്ന സുഹൃത്തിനെ ൈസക്കിളിന്റെ പിന്നിലിരുത്തി നിസ്കരിക്കാനായി പള്ളിയിൽ എത്തിച്ച് മടങ്ങുന്നതാണ് പരസ്യത്തിന്റെ കഥ. എന്നാൽ പരസ്യം പുറത്തുവന്നതോടെ വർഗീയവാദികൾ വിവാദമാക്കുകായായിരുന്നു. പരസ്യവും ഉൽപ്പന്നവും ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ചിലർ ക്യാംപെയിനും ആരംഭിച്ചു. എന്നാൽ കമ്പനിക്കും പരസ്യത്തിനും  ശക്തമായ പിന്തുണയുമായി വലിയൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.