പല്ലുവേദനയെന്ന് കരുതി; പരിശോധനയില്‍ കുടലിൽ കാൻസർ: ജീവിതം തിരിച്ചുപിടിച്ചു

arunima
SHARE

അര്‍ബുദം ചിത്രകാരിയാക്കിയ കഥയാണ് പത്തനംതിട്ട വലംചുഴി സ്വദേശിനി അരുണിമയ്ക്ക് പറയാനുള്ളത്. എല്ലാം അവസാനിച്ചു എന്ന ഘട്ടത്തില്‍ നിന്നാണ് ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അരുണിമ ജിവിതത്തിലേയ്ക്ക് തിരികെയെത്തിയത്. കുടലിനെ ബാധിച്ച രോഗത്തെ തോല്‍പ്പിച്ചെത്തിയ അരുണിമ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള തയാറടുപ്പിലാണ്.

പത്തനംതിട്ട വലംചുഴി സ്വദേശിനി. വിവാഹിത, ഭര്‍ത്താവ് ഗള്‍ഫില്‍. അച്ഛന്‍,അമ്മ, അനിയത്തി എന്നിവരടങ്ങുന്ന കുടുംബം, അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നു. മകള്‍ രോഗബാധിത അയതോടെ നാട്ടില്‍ മടങ്ങിയെത്തി. കാഴിഞ്ഞ ജൂണിലാണ് രോഗം സ്ഥിരീകരിച്ചത്. അമൃത അശുപത്രിയിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ജോലിക്കാരി ആയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ജോലി രാജിവച്ചു. പല്ലുവേദന വന്നതിനെതുടര്‍ന്ന് ചികിത്സക്കെത്തിയപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. 

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സതേടിയത്. കുടലില്‍ അണുബാധ എന്നായിരുന്നു സ്കാനിങില്‍ കരുതിയത്. കൂടുതല്‍ ചികിത്സക്കായി തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപ്പോഴും രോഗം സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് അമൃതയില്‍ നടത്തിയ പരിശോധനയില്‍ രോഗവിവരം വ്യക്തമായി. കുടലിലെ കാന്‍സര്‍ നാലാം സറ്റേജിലായിരുന്നു അപ്പോള്‍.  

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.