80 കിലോമീറ്റർ വേഗത്തിൽ വീൽചെയർ യാത്ര; അതിരുകടക്കുന്ന സാഹസികത; വിഡിയോ

lorry-wheelchair-race
SHARE

മുൻപ് മിസ്റ്റർ ബീനും ഇങ്ങ് മലയാളത്തിൽ കൊച്ചിൻ ഫനീഫയുമൊക്കെ ഇൗ സീൻ മുൻപെ വിട്ടതാണെങ്കിലും ഇതു കുറച്ച് കടന്നുപോയില്ലേ എന്നാണ് സോഷ്യൽ മീഡിയയിലെ വർത്തമാനം. ഒാടിക്കൊണ്ടിരുന്ന വാഹനത്തിൽ പിടിച്ചുകൊണ്ട് യാത്ര െചയ്യുക. സിനിമയിൽ സൈക്കിളിൽ ചെയ്യുന്ന രംഗം ഇൗ വിഡിയോയിലെ വ്യക്തി ചെയ്തത് വീൽചെയറിൽ ഇരുന്നുകൊണ്ടാണ്. അതും 80 കിലോമീറ്റർ വേഗത്തിൽ പോകുന്ന ലോറിയിൽ പിടിച്ചുകൊണ്ട്. സോഷ്യൽ ലോകത്ത് വൈറലാകുന്ന വിഡിയോയെ കുറിച്ച് രൂക്ഷ വിമർശനങ്ങളും ഉയരുന്നുണ്ട്. 

സൗത്ത് ആഫ്രിക്കയിലെ ഒരു ഹൈവേയിൽ നടന്ന സംഭവം പുറകെ എത്തിയ കാർ യാത്രികനാണ് ക്യാമറയിൽ പകർത്തിയത്. മറ്റു വാഹനങ്ങൾക്കു പ്രശ്നങ്ങളുണ്ടാക്കാതെ സുരക്ഷിതമായാണ് ഇയാൾ ട്രക്കില്‍ നിന്ന് പിടിവിട്ട് ലൈൻ ചേഞ്ച് ചെയ്യുന്നതു പോലും എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ പറയുന്നത്.എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നത് മണ്ടത്തരമാണെന്നും അഭ്യാസം അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നുമെന്നും ആളുകൾ പറയുന്നുണ്ട്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ വിഡിയോയുടെ താഴെ ഇത് ഇയാളുടെ സ്ഥിരം പണിയാണെന്നു പറഞ്ഞുകൊണ്ട് മറ്റൊരു വിഡിയോയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.