വേഗം ഒന്നു കുറച്ചെങ്കിൽ; ഒന്നു ശ്രദ്ധിച്ചെങ്കിൽ; അപകട വിഡിയോ: കരുതണം

raod-accident-socail-media
SHARE

സംസ്ഥാനത്ത വാഹനപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ദിവസം തോറും നൂറിലധികം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്, അപകടങ്ങളിൽപ്പെടുന്നതിൽ കൂടുതലും ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം.

ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്. അപകടം നടന്ന സ്ഥലവും സമയവും ഒന്നും വ്യക്തമല്ലെങ്കിലും  ഈ വിഡിയോ കണ്ടിട്ട് ഒരാളെങ്കിലും ബൈക്കിൽ പതുക്കെ പോകുമെങ്കിൽ അവർക്ക് വേണ്ടിയിട്ട് കൂടിയാണ് പങ്ക് വയ്ക്കുന്നതെന്ന കുറിപ്പോടെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

പെട്രോൾ പമ്പിലേയ്ക്ക് കയറാൻ നടുറോഡില്‍ നിന്നും വലത്തേക്ക് തിരിയുകയായിരുന്നു പിക്കപ്പ് വാൻ. പെട്രോൾ പമ്പിലേയ്ക്ക് കയറാന്‍ തിരിച്ചപ്പോള്‍ എതിർദിശയിൽ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പിക്കപ്പ് പമ്പിന്‍റെ ആദ്യത്തെ എൻട്രിയാണ് ഉപയോഗിച്ചത്. ഇതും ബൈക്കിന്‍റെ അമിത വേഗവുമാണ് അപകടത്തിനിടയാക്കിയത്. ബൈക്ക് ഓടിച്ചിരുന്ന ആൾക്ക് സാരമായ പരിക്കുകളുണ്ടാകുമെന്നു തന്നെയാണ് വിഡിയോ വ്യക്തമാക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.