ട്രാൻസ്ജെൻഡർ പുരുഷന് കുഞ്ഞ് ജനിച്ചു; അമ്പരപ്പിൽ ശാസ്ത്രലോകം

simpson
SHARE

ശാസ്ത്രലോകത്തിന് അത്ഭുതമായി ട്രാൻസ്ജെൻഡർ പുരുഷന്റെ ഗർഭധാരണവും പ്രസവവും. ടെക്‌സാസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫന്‍ ഗായെത്തിനും കുഞ്ഞ് പിറന്നതാണ് ശാസ്ത്രലോകത്തെ വരെ അമ്പരപ്പിച്ചിരിക്കുന്നത്. സിംപ്സനാണ് പ്രസവിച്ചത്. 21–ാം വയസിലാണ് സിംപ്സൺ സ്ത്രീയിൽ നിന്നും പരുഷനായി മാറാനുള്ള ചികിൽസകൾ ആരംഭിച്ചത്. 

കുഞ്ഞിനായി ടെസ്റ്റോസ്റ്റെറോണ്‍ തെറാപ്പിയെടുത്തിരുന്നുവെങ്കിലും പ്രതീക്ഷയില്ലായിരുന്നു. ആർത്തവമുൾപ്പടെയുള്ള സ്ത്രീസഹജമായ പ്രക്രിയകൾ നിലച്ചിരുന്നു. മാറിടം മുറിച്ചുകളയുന്ന ശസ്ത്രക്രിയയും ചെയ്ത് പൂർണ്ണമായും പുരുഷനായി മാറുന്നതിനുള്ള തയാറെടുപ്പിലായിരുന്നു സാംപ്സൺ. യോനിയും ഗർഭപാത്രവും അണ്ഡവാഹിനിക്കുഴലും എടുത്തുകളഞ്ഞിരുന്നില്ല. എങ്കിലും ആർത്തവമില്ലാത്തതിനാൽ കുഞ്ഞിനായുള്ള സാധ്യതയില്ലെന്ന് തന്നെയാണ് ഡോക്ടറുമാർ വിധിയെഴുതിയത്. എന്നാല്‍ 2018 ഫെബ്രുവരിയില്‍ ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ട് സാംപ്സൺ ഗർഭംധരിച്ചു.

കുഞ്ഞിന്റെ വരവ് തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കിയെങ്കിലും ഗർഭകാലത്ത് സാംപ്സൺ നേരിടേണ്ടിവന്നത് കടുത്ത അവഗണനയും പരിഹാസവുമായിരുന്നുവെന്ന് ഗായെത്ത് പറയുന്നു. അപരിചിതർ പോലും സാംപസണെ പരിഹാസങ്ങൾ കൊണ്ടും തുറിച്ച് നോട്ടങ്ങൾ കൊണ്ടും വേദനിപ്പിച്ചിരുന്നു. പ്രസവശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് ജനിച്ചത് ജീവിതത്തിലെ സന്തോഷകരമായ അനുഭവമാണെങ്കിലും പരിഹാസം ഭയന്ന് ഇനിയൊരു പ്രസവത്തിനില്ലെന്നുള്ള തീരുമാനത്തിലാണ് സാംപ്സൺ. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.