എത്രയൊക്കെ ആയാലും നീ ലൈംഗികത്തൊഴിലാളി; അപഹാസം തുടരുന്ന മലയാളി: നളിനി: വിഡിയോ

nalini-jameela-08
SHARE

ഒരു ലൈംഗികത്തൊഴിലാളിയോടുള്ള സമൂഹത്തിന്റെ മുഴുവന്‍ കാഴ്ചപ്പാടുകളെയും പൊളിച്ചെഴുതുകയായിരുന്നു 'ഞാന്‍ ലൈംഗികത്തൊഴിലാളി' എന്ന ആത്മകഥയിലൂടെ നളിനി ജമീല. പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആത്മകഥക്കൊരു രണ്ടാം ഭാഗവുമായി സാഹിത്യലോകത്ത് സജീവമാകുകയാണ് നളിനി. 'എന്റെ ആണുങ്ങളെക്കുറിച്ചും' മാറാത്ത മലയാളിസമൂഹത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് നളിനി മനോരമ ന്യൂസ് ഡോട്ട് കോമിനോട്. 

ലൈംഗികത്തൊഴിലാളിയോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ആദ്യപുസ്തകം ചെറുതായെങ്കിലും സ്വാധീനം ചെലുത്തി എന്നാണ് നളിനിയുടെ വിശ്വാസം. 'സെക്സ് വര്‍ക്കര്‍' എന്നാല്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നവളല്ല. ട്രാഫിക്കിങ്ങും ലൈംഗികത്തൊഴിലും രണ്ടാണെന്ന് ആളുകള്‍ മനസ്സിലാക്കി. ഒപ്പം നളിനി ജമീല അപകടകാരിയല്ലെന്നും ഉപദ്രവിക്കില്ലെന്നും കുറച്ചുപേരെങ്കിലും മനസ്സിലാക്കി.'

കടയില്‍ വന്ന് പലരും പൊതിഞ്ഞാണ് പുസ്തകം വാങ്ങുന്നതെന്ന് ചിലര്‍ പരാതിയായി പറഞ്ഞു. പൊതിഞ്ഞ് വാങ്ങിയാലും വായിക്കണമെങ്കില്‍ തുറക്കണമല്ലോ? അതുകൊണ്ട് അത്തരം പരാതികള്‍ കാര്യമായെടുത്തില്ല. പുസ്തകം വായിച്ചിട്ടും കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും മാറില്ലെന്ന് വാശിപിടിക്കുന്ന ഒരുവിഭാഗമുണ്ട്. എത്ര ഉയരത്തിലെത്തിയാലും നീ ഒരു ലൈംഗികത്തൊഴിലാളി തന്നെയെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് മലയാളികള്‍. അവരെ മാറ്റിയെടുക്കാന്‍ വലിയ യുദ്ധങ്ങള്‍ തന്നെ വേണ്ടിവരും. 

ലൈംഗികത്തൊഴിലാളിയോടുള്ള സമീപനത്തില്‍ ഏറ്റവും മോശം മലയാളികളുടേതാണ് എന്ന് ഞാന്‍ പറയും. കര്‍ണാടകയിലും തമിഴ്നാട്ടിലുമൊന്നും ഇത്ര പ്രശ്നങ്ങളില്ല. കേരളത്തില്‍ താമസിക്കാന്‍ ഒരു വീടിനായി ഞാനേറെ പ്രയാസപ്പെട്ടു. ഒളിച്ചുതാമസിക്കുകയാണ്, ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴും ഞാന്‍ ഒളിവിലാണ്''- നളിനി പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE