അൻപതിന്റെ നിറവിൽ യക്ഷി

malambuzha
SHARE

ശിൽപി കാനായി കുഞ്ഞിരാമന്റെ പാലക്കാട് മലമ്പുഴയിലെ യക്ഷി ശിൽപത്തിന് അൻപതുവയസ്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി നടത്തുന്ന യക്ഷിയാനം എന്ന ചിത്രശിൽപകലാ ക്യാംപ് നാളെ സമാപിക്കും. 

ശിൽപചാരുതയിൽ വിസ്മയമായ യക്ഷിക്കും ശിൽപി കാനായി കുഞ്ഞിരാമനുമുള്ള ആദരമാണ് യക്ഷിയാനം. മലമ്പുഴ അണക്കെട്ടിലെ ഉദ്യാനത്തിൽ സംഘടിപ്പിച്ച ചിത്രകലാ, ശില്‍പകലാ ക്യാമ്പും സാംസ്കാരിക പരിപാടികളും യക്ഷിയാനത്തിന് മാറ്റു കൂട്ടി.  കേരളത്തിനു പുറമേ

തഞ്ചാവൂർ, മൈസൂർ, രാജസ്ഥാൻ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ശിൽപ ചിത്ര കലാരംഗത്തെ പ്രമുഖരാണ് ക്യാംപിൽ പങ്കെടുത്തത്. കേരള ലളിതകലാ അക്കാദമിയാണ് സംഘാടകർ.

നിറം മങ്ങിയ യക്ഷിയുടെ ശില്‍പം കാനായിയുടെ നേതൃത്വത്തിൽ അടുത്തിടെ മോടികൂട്ടിയിരുന്നു.

ശിൽപം വെങ്കലത്തിൽ പൊതിയണമെന്ന ശിൽപിയുടെ ആഗ്രഹം സർക്കാരിന്റെ പരിഗണനയിലാണ്. അന്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ (ശനി)  സമാപിക്കും. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.