വ്യത്യസ്ഥനാമൊരു ബാർബറാം അൻസാർ; ഹൈടെക് മുടിവെട്ടിന്റെ അമരത്ത് ഇരിപ്പുറപ്പിച്ചു

ansar-barber-shop
SHARE

ഇരുന്നുകൊണ്ടു മുടിമുറിക്കാന്‍ കഴിയുന്ന കസേര രൂപകല്‍പന ചെയ്തു വ്യത്യസ്തനാകുകയാണ് കോഴിക്കോട് േപരാമ്പ്രയിലെ യുവ ബാര്‍ബര്‍.‌  ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് കസേരയിലിരുന്നു മുടിമുറിക്കാന്‍ എത്തുന്നവരുടെ തിരക്കാണ് പേരാമ്പ്ര പുതിയപ്രത്തെ ഗോര്‍ഫുക്കാനെന്ന കടയില്‍. 

പതിവ് ബാര്‍ബര്‍ ഷോപ്പ് കാഴ്ചകളില്‍ നിന്ന് മാറി മുടിമുറിക്കാനെത്തിയവരോടപ്പം  ഇരുന്നാണിവിടെ ജോലി.  പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ അന്‍സാറെന്ന യുവാവിന്റെ കൗതുകമാണ് പുതിയ തരത്തിലുള്ള കസേരയിലെത്തിയത്. മണിക്കൂറുകള്‍ നീളുന്ന നില്‍പ്കാരണം വെരിക്കോസ് വെയിന്‍ രോഗികളാകുന്നതിനുള്ള പരിഹാരം കൂടിയാണ് അന്‍സാറിന്റെ ഹൈടെക് കസേര.

കൂടെയിരുന്ന് നാട്ടുവര്‍ത്തമാനം പറഞ്ഞു മുടിമുറിക്കാന്‍ വന്‍തിരക്കാണ്  അന്‍സാറിന്റെ കടയില്‍. അരലക്ഷം രൂപ മുടക്കി മുംബൈയില്‍ പോയി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് കസേര. മുടിമുറിക്കാനെത്തുന്നയാളുടെ ഉയരത്തിനനുസരിച്ച് ഇരിപ്പിടം ക്രമീകരിക്കാന്‍ ഹൈഡ്രോളിക് സംവിധാനവുണ്ട്. അന്‍സാറിന്റെ പുതിയ രീതിയിലുള്ള മുടിമുറിക്കല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പുതിയപ്രത്തെ കടയിലേക്ക് ബാര്‍ബറുമാടെ ഒഴുക്കാണ്. മുടിമുറിക്കാനല്ല. ജോലിമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലി കാണാനും മനസിലാക്കാനും.

MORE IN SPOTLIGHT
SHOW MORE