സംഘപരിവാറെന്നാല്‍ വെട്ടും കൊലയുമല്ല; ‘സംഘര്‍ഷ’കാലത്ത് മേജര്‍ രവി: വിഡിയോ

major-ravi-exclusive-video-
SHARE

പ്രളയകാലത്തെ ചില അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് മേജര്‍ രവി മാറുന്നുവെന്ന മുറവിളി അദ്ദേഹത്തിന്റെ നിലപാടുകളോട് എതിര്‍പ്പുള്ളവര്‍ ഉയര്‍ത്തിത്തുടങ്ങിയത്. അദ്ദേഹം ‘സംഘി’യല്ലാതായെന്നായിരുന്നു എതിര്‍ പക്ഷക്കാരുടെ ആഘോഷവിളി. ആ മട്ടില്‍ ട്രോളുകളും സജീവമായി. ഇപ്പോള്‍ യുദ്ധത്തിനായി മുറവിളി കൂട്ടിയവരെ തിരുത്തി രംഗത്തെത്തിയ മേജര്‍ രവിക്കും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ പിന്തുണയാണ് ലഭിച്ചത്.  ഈ പശ്ചാത്തലത്തില്‍ മേജര്‍ രവി മനസ്സുതുറക്കുകയാണ് ഈ വിഡിയോ അഭിമുഖത്തില്‍. 

ഇന്ത്യ–പാക് സംഘര്‍ഷകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട നിലപാടുകള്‍ സംബന്ധിച്ചും വിശദമായ അഭിമുഖത്തില്‍ മേജര്‍ രവി തുറന്നു പറയുന്നു. വിഡിയോ കാണാം. 

വെള്ളപ്പൊക്കത്തിൽപ്പെട്ടപ്പോൾ മരത്തടി തലയിൽ കൊണ്ട് മേജർ രവി നന്നായി തുടങ്ങിയ ട്രോളുകൾ ഞാനും കണ്ടു, അത് ആസ്വദിക്കുകയും ചെയ്തു. ഞാൻ അന്നും ഇന്നും ഒരുപോലെ തന്നെയാണ്. വെള്ളപ്പൊക്കം കാരണം കുറേപ്പേരെങ്കിലും മേജർ രവി എന്ന മനുഷ്യനെ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഇവിടെ ജാതിയും മതവും വർഗീയതയും ഒന്നുമില്ലായിരുന്നു. എന്റെ ചെറുപ്പത്തിൽ ഞാൻ ശാഖയിൽ പോയിട്ടുണ്ട്. അച്ചടക്കം വരാനായി വീട്ടുകാർ വിട്ടതാണ്. പിന്നീട് അതേ ഞാൻ തന്നെ സുധീരന് വേണ്ടി കെ.എസ്.യുവിൽ മുദ്രാവാക്യം വിളിച്ച് നടന്നിട്ടുണ്ട്.

എല്ലാവരും പറയുന്ന പോലെ സംഘപരിവാര്‍ എന്നാല്‍‌ വെട്ടും കൊലയുമല്ല. അത് മനസ്സിലാക്കണം. 

വെള്ളപ്പൊക്കം വന്ന സമയത്ത് എന്നെ രക്ഷിച്ചത് മുസ്‌‌ലിം സഹോദരങ്ങളാണ്. നനഞ്ഞു കുതിര്‍ന്ന എനിക്ക് അവര്‍ തുണിയും ടീ ഷര്‍ട്ടും തന്നു.   രാവിലെ ഉണർന്നപ്പോൾ ആ ടീഷർട്ടിൽ എസ്ഡിപിഐ എന്ന് എഴുതിയിരിക്കുന്നത് കണ്ടു. എസ്ഡിപിഐയുടെ ടീഷർട്ട് ഇട്ടതുകൊണ്ട് ഞാൻ എസ്ഡിപിഐ ആകുമോ? ഇതിലൊന്നും കാര്യമില്ല എന്ന് എല്ലാവരും മനസ്സിലാക്കണം.– അദ്ദേഹം പറയുന്നു. 

അതിർത്തികാത്ത ഒരു പട്ടാളക്കാരനാണ് ഞാൻ. എന്റെ മുന്നിൽ ഹിന്ദുവെന്നോ മുസ്ലീം എന്നോ ക്രിസ്ത്യാനി എന്നോ ഇല്ല. എല്ലാവരും എനിക്ക് ഇന്ത്യയിലെ പൗരന്മാരാണ്.  

MORE IN SPOTLIGHT
SHOW MORE