കയ്യില്‍ കോടാലി; ചുണ്ടുനിറയെ പാട്ട്; മരംവെട്ടുകാരന്റെ പാട്ടുവിഡിയോ വൈറല്‍

man-viral-video-music
SHARE

ജീവിക്കാൻ വേണ്ടി കയ്യിൽ കോടാലി എടുത്തെങ്കിലും മനസ് നിറയെ ഇയാൾക്ക് സംഗീതമാണ്. നല്ല ശബ്ദത്തിൽ, നല്ല ഭാവത്തിൽ ഓരോ പാട്ടും ഇയാൾ പാടുമ്പോൾ കേട്ടിരിക്കുകയാണ് സോഷ്യൽ ലോകം. ‘വീട്ടിൽ വിറക് കീറാനെത്തിയ ചേട്ടനാണ്.. ’എന്ന തലവാചകത്തിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. 

‘ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോ.. എന്ന ഗാനം ഹൃദ്യമായിട്ടാണ് ഇയാൾ പാടുന്നത്. വിഡിയോ എടുക്കുന്ന വ്യക്തി ആവശ്യപ്പെടുമ്പോഴെല്ലാം പാടാനുള്ള പാട്ടുകൾ ഇയാൾ ഒാർത്തെടുത്തുകൊണ്ടിരുന്നു. അങ്ങനെ ആ മരംവെട്ടിനിടയിൽ ഇടിവെട്ട് പാട്ടുകൾ ഒാരോന്നായി ഇൗ മനുഷ്യൻ പാടികൊണ്ടിരുന്നു. ഒടുവിൽ ഇൗ വൈറൽ വിഡിയോയിലെ സംഗീതയാത്ര അവസാനിപ്പിച്ചതാകട്ടെ ദേശീയഗാനം ചുണ്ടിൽ വിരിയിച്ചാണ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE