ആദ്യം ചെണ്ട കൊട്ടി; പിന്നെ ആടിത്തിമിർത്ത് മേളത്തിന് നടുവില്‍; ആവേശം; വിഡിയോ

melam-viral-video-23
SHARE

ആനയടിപ്പൂരത്തിനിടെ ചെണ്ടമേളത്തിനൊത്ത് ആസ്വദിച്ച് ചുവടുവെച്ച പെൺ‌കുട്ടിയെ ഓർമയില്ലേ? പാർവതിക്ക് പിന്നാലെ ഇതാ മറ്റൊരു മേളപ്രേമിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് എടതിരിഞ്ഞിയിൽ നടന്ന മേളത്തിനിടെയാണ് പെൺകുട്ടിയുടെ ആഘോഷം.

ആദ്യം കോലെടുത്ത് ചെണ്ടയിൽ കൊട്ടിത്തുടങ്ങി. മേളക്കാരിലൊരാൾ ക്ഷണിച്ചതോടെ മേളത്തിന്റെ ഒത്തനടുവിലേക്ക്. 'ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ' എന്ന ഗാനവും മേളവും കൊഴുത്തതോടെ മതിമറന്ന് ആഘോഷം. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്നവര്‍ ചുവടുവെക്കുന്നതും വിഡിയോയിൽ കാണാം.

എടതിരിഞ്ഞിക്കാരി എന്ന പേരിലാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE