3 വയസുകാരിക്ക് ജീവിതത്തിലേക്ക് മടങ്ങാൻ 48 മണിക്കൂറുകൾ; വേണ്ടത് 30 ലക്ഷം: വിഡിയോ

firos-aaradhya-help
SHARE

ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ഒാരോ സഹായവും അവളുടെ ജീവന്റെ വിലയാണ്. മൂന്നുവയസുകാരി ആരാധ്യ മോളുടെ ജീവൻ നിലനിർത്താൻ സഹായം തേടുകയാണ് ഫിറോസ് കുന്നംപറമ്പിൽ. ഇനി മറ്റൊന്നും ചെയ്യാനില്ല. കരൾ മാറ്റിവയ്ക്കുക എന്നതാണ് ഏക മാർഗം. അതിന് 30 ലക്ഷത്തോളം രൂപ ചെലവ് വരും. കരളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ മുപ്പതുലക്ഷം എങ്ങനെ കണ്ടെത്തുെമന്നറിയാതെ നിൽക്കുകയാണ് ആരാധ്യയുടെ കുടുംബം. കരൾ പകുത്ത് നൽകാൻ അമ്മ തയാറാണ്. പക്ഷേ ഇൗ ഭീമമായ തുക കണ്ടെത്താൻ മറ്റു വഴികളൊന്നുമില്ല ഇൗ കുടുംബത്തിന്.

കുഞ്ഞിന്റെ ശരീരം മുഴുവൻ മഞ്ഞനിറം ബാധിച്ചു കഴി​ഞ്ഞു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇൗ അവസാനിമിഷത്തിലും പ്രതീക്ഷ കൈവിടാതെ നല്ല മനസുള്ളവരുടെ സഹായം തേടുകയാണ് ഇൗ കുടുംബം. ഒപ്പം സഹായം അഭ്യർഥിച്ച് ഫിറോസും.

MORE IN SPOTLIGHT
SHOW MORE