വനപാതയിൽ നാലുവയസുകാരിയെ രക്ഷിച്ച് കുട്ടിക്കൊമ്പൻ; ആശ്ചര്യം

accident-elephant
SHARE

വനപാതയിൽ നാലുവയസുകാരിയെ രക്ഷിച്ച് കുട്ടിക്കൊമ്പൻ. പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള ഗാരുമാര വനപ്രദേശത്താണ് സംഭവം. വനപാതയിലൂടെ കടന്നുപോകുന്ന ദേശീയപാത 31ലൂടെ യാത്ര ചെയ്യുകയായിരുന്ന മൂന്നം​ഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. രാത്രി ക്ഷേത്രത്തിൽ പോയി സ്കൂട്ടറിൽ  മടങ്ങുകയായിരുന്നു നിതുഘോഷും ഭാര്യ തിത്ലിയും മകൾ അഹാനയും. പെട്ടെന്ന് കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നത് കണ്ട് വണ്ടി നിർത്തി. 

പിന്നീട് യാത്രതുടർന്നെങ്കിലും കാട്ടാനക്കുട്ടം റോഡ് മുറിച്ചു കടക്കുന്നതു കണ്ട് വണ്ടിക്ക് പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ മൂന്നുപേരും റോഡിലേക്ക് വീഴുകയുമായിരുന്നു. പെട്ടെന്ന് സംഘത്തിൽ‌ നിന്നും ഒരു കാട്ടുകൊമ്പൻ അഹാനയെ തന്റെ നാലുകാലിനുള്ളിലാക്കി സംരക്ഷിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റാനകൾ പോയ ശേഷമാണ് ആ കാട്ടുകൊമ്പൻ പിന്മാറിയത്.

അതേസമയം അപകടത്തിൽ സാരമായി പരിക്കേറ്റ മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടാനക്കൂട്ടം റോഡ്മുറിച്ച് കടക്കുനന്ത് ഇവിടെ പതിവാണ്. 

MORE IN SPOTLIGHT
SHOW MORE