ആരോ മുളകുപൊടി എറിഞ്ഞു; നീറുന്ന കണ്ണുമായി 18 കി.മീ. ട്രെയിന്‍ ഓടിച്ചു: കയ്യടി

lakshman-singh
SHARE

നീറുന്ന കണ്ണുമായി ലക്ഷ്മൺ സിങ് തീവണ്ടിയോടിച്ചത് 18 കിലോമീറ്റർ. താനെയിലുള്ള ലോക്കോപൈലറ്റ് ലക്ഷ്മൺസിങ്ങാണ് യാത്രക്കാരെ സമയത്ത് എത്തിക്കാൻ മുളകുപൊടി വീണ് നീറിയ കണ്ണുമായി ട്രെയിനോടിച്ചത്. കല്‍വ സ്റ്റേഷനും മുബൈയ്ക്കും ഇടയില്‍ വെച്ചാണ് ലോക്കോ പൈലറ്റിന്റെ കാബിനിലേക്ക് മുളകു പൊടി എറിഞ്ഞത്. കുറച്ചുനേരത്തേക്ക് അദ്ദേഹത്തിന് കണ്ണുതുറക്കാൻ പോലും സാധിച്ചില്ല. എന്നാൽ ആ നീറ്റൽ വകവെയ്ക്കാതെ കല്യാൺ സ്റ്റേഷൻ വരെ സുരക്ഷിതമായി ട്രെയിനോടിച്ച് ലക്ഷ്മൺ സിങ് യാത്രക്കാരെ എത്തിച്ചു. 

അത്യാഹിത ലീവിനോ ബ്രേക്കിനോ അപേക്ഷിക്കാതെ ധൈര്യം കൈവിടാതെയാണ് ലക്ഷ്മൺ ട്രെയിനോടിച്ചത്. മുംബൈ സ്റ്റേഷനിലെത്തിയിട്ടേ വേറെ ഒരാൾക്ക് മാറി കയറാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ മാറി കയറാൻ മറ്റാരുമില്ലെന്ന് അറിഞ്ഞു. ഇനി ആരെങ്കിലും എത്തണമെങ്കിൽ തന്നെ അരമണിക്കൂറോ അതിലധികമോ കാത്തിരിക്കേണ്ടി വരുമെന്ന് അറിഞ്ഞതോടെ ലക്ഷ്മൺ തന്നെ കല്യാൺ സ്റ്റേഷൻ വരെ ട്രെയിനോടിച്ചു. അവിടെ നിന്ന് മറ്റൊരു ലോക്കോപൈലറ്റ് എത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

മുളകുപൊടി വീണ് കണ്ണുകളില്‍ ചെറിയ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വർഷങ്ങളായുള്ള പരിചയമാണ് ഈ ആപത്ഘട്ടത്തിലും തുണയായതെന്ന് ലക്ഷ്മൺ സിങ്ങ് അറിയിച്ചു. ജോലിയോടുള്ള ആത്മാര്‍ത്ഥത ബോധ്യപ്പെട്ടതിനാല്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അദ്ദേഹത്തിന് 1000 രൂപയും അനുമോദന പത്രവും നല്‍കി. സമയത്തിന് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിച്ചതിന് യാത്രക്കാരും അദ്ദേഹത്തിന് നന്ദി പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE