വാങ്ങിയ ബിരിയാണിയെച്ചൊല്ലി കലഹം; നഗരനടുവില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു

biriyani-murder
SHARE

കോഴി ബിരിയാണിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്നു. ചെന്നൈയിലെ തിരക്കേറിയ കോയമ്പേഡ് ചന്തയിലാണ് സംഭവം. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് 25 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവും യുവതിയും ഒരു വഴിയോര കടയിൽ നിന്നും കോഴി ബിരിയാണി വാങ്ങുന്നത്. 

കഴിക്കാനായി പായ്ക്കറ്റ് തുറന്നപ്പോൾ ബിരിയാണിയിൽ ആവശ്യത്തിന് കോഴി കഷ്ണങ്ങളില്ലെന്ന് യുവതി പരാതിപ്പെട്ടു.  ഇതേ തുടർന്ന് ഇരുവരും തർക്കത്തിലായി. തർക്കം മുറുകിയപ്പോൾ യുവാവ് പോക്കറ്റിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്ത് മുറിച്ചു. ഇവരുടെ കരച്ചിൽ കേട്ട് ജനങ്ങൾ ഓടിക്കൂടിയപ്പോഴേയ്ക്കും യുവാവ് കടന്നുകളഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്ന യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ദൃക്സാക്ഷികൾക്ക് അറിയില്ല. മുൻപ് കണ്ട പരിചയമില്ലാത്തവരാണെന്നാണ് ഇവർ പൊലീസിൽ അറിയിച്ചത്.

MORE IN SPOTLIGHT
SHOW MORE