ടിക് ടോകിനായി പുഴയില്‍ ചാടി; 10 വിദ്യാര്‍ഥികളെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷിച്ചു: വിഡിയോ

tik-tok-viral
SHARE

യുവാക്കൾക്കിടയിൽ ടിക് ടോക് ഷൂട്ടിങ് വലിയ ദുരന്തമായി മാറുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ ഫെയ്സ്ബുക്ക് വിഡിയോകള്‍. ഒപ്പം സാഹസത്തിന് ഇനിയും മുതിരുന്നവര്‍ക്കുള്ള മുന്നറിയിപ്പും. കൂടുതൽ ലൈക്കുകളും വ്യൂസും കിട്ടാനായി ജീവനു ഭീഷണിയായ ദൗത്യങ്ങൾ ചെയ്യാൻ പോലും മിക്കവരും തയാറാകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് പത്ത് വിദ്യാർഥികള്‍ ടിക് ടോക് വിഡിയോ ഷൂട്ട് ചെയ്യാനായി പാലത്തിൽ നിന്നു ചാടിയതാണ് വിവരം. ഇവർ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്.

കടലുണ്ടിപുഴ പാലത്തിന് മുകളില്‍ നിന്നാണ് പത്തോളം വിദ്യാർഥികൾ ആഴമുള്ള പുഴയിലേക്ക് എടുത്തു ചാടിയത്. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് ഇവർ ചാടിയത്. പുഴയിലേക്ക് ചാടിയ വിദ്യാർഥികൾ അപകടത്തിൽപെട്ടതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷിക്കാനിറങ്ങിയത്. പുഴയിലേക്ക് ചാടുന്നതിന്റെയും മൽസ്യത്തൊഴിലാളികൾ രക്ഷിക്കുന്നതിന്റെയും വിഡിയോകൾ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

പാലത്തിന്റെ കൈവരികളില്‍ നിന്നാണ് ചാടിയത്. നേരത്തെയും ഇവിടെ നിന്ന് ടിക് ടോക് വിഡിയോകൾ ഷൂട്ട് ചെയ്തിരുന്നു. ഈ വിഡിയോകൾ വൻ ഹിറ്റായതോടെയാണ് വീണ്ടും സാഹസിക ദൗത്യത്തിനായി പത്തോളം വിദ്യാര്‍ഥികള്‍ പാലത്തിൽ നിന്നു ചാടിയത്. അഭിനയിക്കാൻ വേണ്ടി കടലുണ്ടി പുഴയിൽ ചാടിയ 10 അംഗ വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങി താഴവേ പാലത്തിന് മുകളിൽ ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മൽസ്യത്തൊഴിലാളികൾ പത്ത് പേരെയും രക്ഷപെടുത്തുകയായിരുന്നു. 

രാജ്യത്ത് ടിക്ടോക് വിഡിയോ ആപ്് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ രംഗത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് നിമയസഭയിൽ പ്രമേയവും പാസാക്കിയിരുന്നു. ടിക് ടോക് വിഡിയോ ഷൂട്ടിന്റെ പേരിൽ ഓരോ ദിവസവും ദുരന്തങ്ങൾ സംഭവിക്കുന്നുണ്ട്. 

കടപ്പാട്: ഫാല്‍കണ്‍ പോസ്റ്റ്.ഇന്‍

MORE IN SPOTLIGHT
SHOW MORE