ആമസോണില്‍ കപ്പക്ക് തീവില; ഇത് 'അല്‍ കപ്പ'; ആഘോഷിച്ച് ട്രോളർമാർ; ചിരി

kappa-amazone
SHARE

കപ്പ മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ്. എന്നാൽ ആമസോണിലെ പൊന്നുംവിലയുള്ള കപ്പയോട് അത്ര പ്രിയമില്ല. തീവിലക്ക് ആമസോണിൽ വില്‍പനക്കെത്തിയതോടെയാണ് കപ്പ ട്രോളുകളിൽ നിറഞ്ഞു തുടങ്ങിയത്. ഓണ്‍ലൈനിൽ വിൽപനക്കെത്തിയ ചിരട്ടയെ ഹിറ്റാക്കിയ ട്രോളർമാർ ഇക്കാര്യത്തിലും അതാവർത്തിച്ചു. പുതിയ കപ്പ ട്രോളുകൾ വൈറലാകുകയാണ് നവമാധ്യമങ്ങളിൽ. കപ്പകൃഷി നിർത്തി ഗൾഫിൽ പോയവനും കരിങ്കോഴി കൃഷി നടത്തുന്നവനുമെല്ലാം ട്രോളുകളിൽ നിറയുന്നു.

ശുദ്ധ കേരള ജൈവ കപ്പയാണെന്നാണു വാഗ്ദാനം. രണ്ടു കാര്യങ്ങൾ കച്ചവടക്കാരൻ എടുത്തു പറഞ്ഞിട്ടുണ്ട്. വിറ്റ കപ്പ തിരിച്ചെടുക്കില്ല. കപ്പയുടെ ലഭ്യതയിൽ കുറവുള്ളതുകൊണ്ട് ഒരാൾക്ക് മൂന്നു കിലോയിൽ കൂടുതൽ വാങ്ങാനുമാകില്ല. മൂന്നു കിലോയിൽ കൂടുതൽ ഓർഡർ ചെയ്താൽ ഓർഡർ തനിയെ ക്യാൻസലാകും.

കൊള്ളവില സമൂഹമാധ്യമങ്ങളിൽ വൈറലായെന്നു കണ്ട വിൽപനക്കാരൻ കപ്പയ്ക്ക് വിലകുറച്ച് 157 ആക്കിയിട്ടുണ്ട്. പക്ഷെ വാങ്ങാനുള്ള ഓപ്ഷൻ എടുത്തു കളഞ്ഞു.

നേരത്തേ, ചിരട്ടയ്ക്കു 3000 രൂപ വിലയിട്ടും ആമസോൺ ഞെട്ടിച്ചിട്ടുണ്ട്. ഡിസ്കൗണ്ട് 55% കിഴിച്ചു 1365 രൂപയ്ക്കു വാങ്ങാമെന്നായിരുന്നു ഓഫർ. ഒരു മുറി ചിരട്ട ‘നാച്വറൽ ഷെൽ കപ്പ്’ എന്ന പേരിലാണ് 3000 രൂപ വിലയിട്ടു വിറ്റത്.

MORE IN SPOTLIGHT
SHOW MORE