ലീവ് തീരും മുൻപേ വിളിയെത്തി; അഭിമാനത്തോടെ മടങ്ങുന്നു; തിരിച്ചടിക്കും: കുറിപ്പ്

renjith-raj
SHARE

കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനാണ് പുൽവാമയിലെ ആക്രമണം കാരണമായത്. അവന്തിപ്പോറയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍ വെടിവയ്പ്പുനടത്തി. പരുക്കേറ്റ ജവാന്മാരില്‍ പലരുടേയും നില ഗുരുതരമാണ്. 78 വാഹനങ്ങളിലുണ്ടായിരുന്നത് 2547 ജവാന്മാരായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരു മലയാളി ജവാൻ രഞ്ജിത്ത് രാജ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പിങ്ങനെ:

ലീവ് തീരും മുൻപേ വിളി എത്തി.... ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്.. 

ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും...

സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും..

മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഹോഷികും..

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു...

അപ്പോൾ നിങ്ങൾക്കു മനസിലാകും ..

the beauty of JOURNEY through heaven valley of India..

ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല... ഇന്ത്യൻ ആർമി ആണ്... 

കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും

ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ. 

MORE IN SPOTLIGHT
SHOW MORE