വിവാഹച്ചടങ്ങ് വേണ്ടെന്നുവെച്ചു; 16 ലക്ഷം ജവാന്‍മാരുടെ കുടുംബത്തിന്; മഹാനന്‍മ

wedding
SHARE

പുൽവാമയിലെ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബത്തിന് വേണ്ട സഹായങ്ങൾ എത്തുക്കാൻ സർക്കാർ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സർക്കാരിനൊപ്പം ഇവർക്ക് കൈത്താങ്ങുകയാണ് സൂറത്തിൽ നിന്നുള്ള സേത്ത് കുടുംബം.

നിരവധി ധീരജവന്മാരെ രാജ്യത്തിന് വേണ്ടി നൽകിയ കുടുംബം കൂടിയാണ് സേത്ത്. ഇവരുടെ കുടുംബത്തിലെ ഇളംതലമുറയിലുള്ള അമിയുടെയും സാംഗ്വി കുടുംബത്തിലെ മീട്ടിന്റെയും വിവാഹമായിരുന്നു ഫെബ്രുവരി 15ന്. വിവാഹത്തിന്റെ തലേദിവസമാണ് ഭീകരാക്രമണമുണ്ടാകുന്നത്. ഇതേതുടർന്ന് വിവാഹാഘോഷങ്ങളെല്ലാം ഇവർ നിർത്തി. വിവാഹസല്‍ക്കാരത്തിനായി കരുതിയിരുന്ന 11 ലക്ഷം രൂപ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിനായി സംഭാവന ചെയ്തു. ഇതോടൊപ്പം ജവാന്മാരുടെ കുടുംബത്തിന് വേണ്ടി പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടയ്ക്ക് അഞ്ച് ലക്ഷം രൂപയും നൽകി. 

വജ്രവ്യാപരികളാണ് സേത്ത് സാംഗ്വി കുടുംബം. ആഡംബരപൂർവ്വം നടത്താനിരുന്ന വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളുമാണ് ഇരുകുടുംബങ്ങളും നിർത്തിവെച്ചത്. 

40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനാണ് പുൽവാമയിലെ ആക്രമണം കാരണമായത്. അവന്തിപ്പോറയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍ വെടിവയ്പ്പുനടത്തി. പരുക്കേറ്റ ജവാന്മാരില്‍ പലരുടേയും നില ഗുരുതരമാണ്. 

MORE IN SPOTLIGHT
SHOW MORE