പ്രണയം തകർന്നോ; പങ്കാളിയുടെ ചിത്രവുമായി ഇൗ കഫേയിൽ വരൂ; വേറിട്ട ‘പ്രതികാരം’

love-lost-cafe
SHARE

‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നുഞാൻ..’ നഷ്ടപ്രണയത്തിന്റെ ഒാർമപ്പെടുത്തലുകൾ കൂടിയാണ് ഇൗ വരികളും ഇൗ ദിനവും. പ്രണയദിനം പ്രണയിക്കുന്നവർക്ക് മാത്രമല്ലെന്ന് തെളിയിക്കുകയാണ് ഇൗ കഫേ. പ്രണയനഷ്ടത്തിൽ നിങ്ങൾ തകർന്നിരിക്കുകയാണെങ്കിൽ ധൈര്യമായി ഇൗ കഫേയിൽ പോകാം. 

ബെംഗളൂരുവിലെ റൗണ്ട് അപ് കഫേയിലാണ് പ്രണയം തകർന്നവർക്കായി മികച്ച ഒാഫറുകൾ കാത്തിരിക്കുന്നത്. ഇൗ ദിനം കഫേയിെലത്തുന്നവർക്ക് ഭക്ഷണശേഷമുള്ള മധുരപലഹാരം സൗജന്യമായി കിട്ടും. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ പഴയ കാമുകിയുടേയോ കാമുകന്റെയോ ചിത്രം കഫേയിൽ വച്ച് കത്തിച്ചുകളയണം. ഇങ്ങനെ ചെയ്താൽ മധുരപലഹാരങ്ങൾ കഫേയിൽ നിന്നും സൗജന്യമായി ലഭിക്കും. 

കഫേയുടെ ഇൗ വേറിട്ട പരസ്യവും ആശയവും നിമിഷങ്ങൾ കൊണ്ട് സോഷ്യൽ ലോകത്തും വൈറലായി. പ്രണയിക്കുന്നവർക്കും കഫേയിൽ ഫോട്ടോഷൂട്ടിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇൗ പ്രണയദിനം ഇൗ കഫേയിൽ പോകുെമന്ന കമന്റുമായി പ്രണയിക്കുന്നവരും പ്രണയം തകർന്നവരും രംഗത്തെത്തിയിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE