പാർക്കിലെത്തിയ കമിതാക്കളെ താലികെട്ടിച്ചു; വിഡിയോ പ്രചരിപ്പിച്ചു:ബജറംഗദാൾ ക്രൂരത

bajrangadal-cuelty
SHARE

പ്രണയദിനം ആചരിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന് ബജറംഗദാൾ ഹൈദരാബാദിൽ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇതറിയാതെ പാർക്കിൽ സമയം ചെലവഴിക്കാനെത്തിയ ഒരു യുവാവിനെയും യുവതിയെയും ഇവർ നിർബന്ധിച്ച് താലി കെട്ടിച്ചു. താലി കെട്ടിക്കുക മാത്രമല്ല ഇതിന്റെ വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. രജനികാന്തിന്റെ പേട്ട സിനിമയിൽ സമാനമായ രംഗമുണ്ട്. അതിനെ ഓർമിപ്പിക്കുന്നതാണ് ബജറംഗദാളിന്റെ പ്രവൃത്തി. 

യുവാവിന്റെയും യുവതിയുടെയും ചുറ്റും ഏതാനും പ്രവർത്തകർ കൂടി നിൽക്കുന്നുമുണ്ട്. ഇവരെ ഭയന്നാണ് താലികെട്ടാൻ യുവാവ് തയാറായതെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്. യുവതിയും പരിഭ്രമിച്ച അവസ്ഥയിലാണ്. താലികെട്ടിയ ശേഷം വിഡിയോയിൽ മുഖം കാണിക്കുന്ന പ്രവർത്തകർ ഇവരെ സഹോദരി-സഹോദരൻമാരെന്നാണ് വിളിച്ചത്. കണ്ടൽക്കോയ ഓക്സിജൻ പാർക്കിലാണ് സംഭവം നടന്നത്.

ഈ വിഷയത്തിൽ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. യുവാവിന്റെയോ യുവതിയുടെയോ വീട്ടുകാർ കേസ് നൽകാൻ എത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ ഭാഷ്യം. 

MORE IN SPOTLIGHT
SHOW MORE