സൈന്യം ചീത്ത അങ്കിളുമാരെ തുരത്താൻ; രക്തസാക്ഷിയുടെ മകൾ പറയുന്നു; വിഡിയോ

army-viral-video-naina
SHARE

രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ധീരജവാന്റെ മകളുടെ വാക്കുകൾ ഒാരോ ഭാരതീയനിലും ആവേശം നിറയ്ക്കുകയാണ്. അച്ഛൻ പഠിപ്പിച്ച കാര്യങ്ങൾ ക്യാമറയ്ക്ക് മുന്നിൽ തുറന്നുപറയുകയാണ് ഇൗ കുഞ്ഞുമകൾ. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് ഇവൾ ഒാർത്തെടുത്ത് പറയുന്നത്. ഇൗ വിഡിയോ സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്.  മേജര്‍ അക്ഷയ് ഗിരീഷിന്റെ മകള്‍ നൈനയാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന വിഡിയോയിലെ താരം. 2016 നവംബര്‍ 29 ന് നഗ്രോതയില്‍വച്ച്  ശത്രുക്കളെ തുരത്തുന്നതിനിടെയാണ് മേജര്‍ രക്തസാക്ഷിയായത്. 

‘സ്നേഹം വളര്‍ത്താന്‍ വേണ്ടിയാണ് സൈന്യം. ചീത്ത അങ്കിള്‍മാരെ തുരത്താനും. നമുക്ക് ഒരു പേടിയും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനാണ് സൈനികര്‍ ജോലി ചെയ്യുന്നത്. ജയ് ഹിന്ദ് എന്ന് അഭിമാനത്തോടെ പറയാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാക്കുകയാണ് സൈന്യം’ നൈന പറയുന്നു. പപ്പ പറഞ്ഞുകൊടുത്ത വാക്കുകളാണ് കുട്ടി വിഡിയോയില്‍ പറയുന്നത്. ഇൗ വിഡിയോ കണ്ടാൽ ആവേശത്തോടെ നമ്മളും ജയ് ഹിന്ദ് എന്ന് പറയുമെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. 

MORE IN SPOTLIGHT
SHOW MORE