ജീവിക്കാൻ ഇപ്പോ കൊതി തോന്നുന്നു; ലുട്ടാപ്പി വികാരാധീനനായി: വിഡിയോ വൈറൽ

luttappi4
SHARE

ടിക്ടോകിൽ വികാരാധീനനായി ലുട്ടാപ്പി. ലുട്ടാപ്പിയുടെ വേഷത്തിലെത്തിയ പയ്യന്റെ കരച്ചിലാണ് ഇപ്പോ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബാലരമയിലെ മായാവിയിൽ നിന്ന് ലുട്ടാപ്പിയെ ഒഴിവാക്കിയതായി വാർ‌ത്തകളുണ്ടായിരുന്നു. എന്നാൽ, വാർത്തകൾ തെറ്റാണെന്നും ലുട്ടാപ്പി ഉടൻ തിരിച്ചെത്തുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

ചിത്രം സിനിമയിലെ മോഹൻലാലിന്റെ 'ജീവിക്കാൻ ഇപ്പോ ഒരു മോഹം തോന്നുന്നു, അതുകൊണ്ട് ചോദിക്കുകയാ കൊല്ലാതിരിക്കാാൻ പറ്റുമോ' എന്ന ഡയലോഗാണ് ടിക്ടോകിലൂടെ ലുട്ടാപ്പി ചോദിക്കുന്നത്. ലുട്ടാപ്പിയെ ഒഴിവാക്കുന്നുവെന്ന വാർത്ത വലിയ വേദനയോടെയാണ് സോഷ്യൽ മീഡിയ ശ്രവിച്ചത്. ഇതോടെ സേവ് ലുട്ടാപ്പി ക്യാംപെയിനുകളും സജീവമായിരുന്നു. 

MORE IN SPOTLIGHT
SHOW MORE