മോളൂട്ടി അച്ഛനെ തല്ലുന്നെടി.. രക്ഷിക്ക്; പകരം ചോദിക്കാൻ വന്ന കുഞ്ഞാവ; വിഡിയോ

cute-baby-viral-video
SHARE

ടിക്ടോക് സാധാരണക്കാർക്ക് വലിയോരു അവസരം തന്നെയാണ് തുറന്നിട്ടത്. സാധാരണക്കാരുടെ വീട്ടിൽ നടക്കുന്ന കൊച്ചു സംഭവങ്ങളും രസകാഴ്ചകളുമെല്ലാം പുറംലോകം കണ്ടു. അപ്രതീക്ഷിതമായി ചിലർ കലയുടെയും സിനിമയുടെയും വെളളിവെളിച്ചത്തേക്ക് നടന്നടുത്തു. നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുത്. അത്തരത്തിൽ ഒരു കുഞ്ഞുവാവയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തംരഗമാകുന്നത്.

'മോളൂട്ടിയെ.. അച്ഛനെ തല്ലണൂ രക്ഷിക്കെടീ.. 'എന്ന് വിളിക്കുന്ന അച്ഛന്റെ ശബ്ദം കേട്ടാണ് മുറിക്കകത്തു നിന്ന കുഞ്ഞുവാവ പുറത്തേയ്ക്ക് വരുന്നത്. ആദ്യം തല ചെറുതായൊന്ന് പുറത്തേക്കിട്ട് സംഭവം വീക്ഷിക്കുന്നുണ്ട്. അച്ഛൻ വീണ്ടും ഉച്ചത്തിൽ കരയുന്നതു കണ്ട്. സങ്കടം സഹിക്കാനാകാതെ അച്ഛനെ രക്ഷിക്കാൻ കലിപ്പിൽ ശബ്ദം ഉണ്ടാക്കി മുട്ടിലിഞ്ഞ് വരുന്ന കുഞ്ഞാവയുടെ വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. അച്ഛനെ രക്ഷിക്കാനായി മുട്ടിലഞ്ഞ് വരുന്ന കൊച്ചു മിടുക്കിയെ വാത്സല്യത്തോടെയാണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.