ന്യൂസിലാൻഡിലും ലുട്ടാപ്പി താരം; സ്റ്റേഡിയത്തിൽ ബാനർ; വൻകര താണ്ടുന്ന ഇഷ്ടം

save-luttapi-cricket
SHARE

ലുട്ടാപ്പിക്ക് ഏത്രത്തോളം ഫാൻസ് പവർ ഉണ്ടെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്. കേരളം കടന്ന് ന്യൂസിലാൻഡിൽ വരെ പിടിയുള്ള ആളായി ലുട്ടാപ്പി വളർന്നിരിക്കുന്നു. ഇന്ത്യ–ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മൽസരത്തിനിടെ ഹാമിൽട്ടനിലെ സെഡൻ പാർക്ക് സ്റ്റേഡിയത്തിലാണ് ലുട്ടാപ്പിക്ക് പിന്തുണയർപ്പിച്ച് ആരാധകർ ബാനർ ഉയർത്തിയത്.

‘സേവ് ലുട്ടാപ്പി’ എന്നെഴുതിയ ബാനറുമായി ഒരുകൂട്ടം ഇന്ത്യൻ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്. കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയെ, കഥയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. ഇതിന്റെ അലയൊലികളാണ് ന്യൂസീലൻഡിലും ഉയർന്നത്. 

ബാലരമയുടെ പുതിയ ലക്കത്തിലെ മായാവി ചിത്രകഥാപരമ്പരയിൽ ‘ഡിങ്കിനി’ എന്ന പുതിയ കഥാപാത്രത്തെ ഉൾപ്പെടുത്തിയതോടെയാണ് ലുട്ടാപ്പിയെ ഒഴിവാക്കിയതായി പ്രചാരണം ആരംഭിച്ചത്. എന്നാൽ, ലുട്ടാപ്പിയെ ഒരിക്കലും ഒഴിവാക്കില്ലെന്നും പ്രത്യേക ദൗത്യം കഴിഞ്ഞ് ലുട്ടാപ്പി അടുത്ത ലക്കത്തിൽ തന്നെ തിരികെ വരുമെന്നും ബാലരമ അണിയറ പ്രവർത്തകർ അറിയിച്ചു. വരുന്ന വെള്ളിയാഴ്ച ഇറങ്ങുന്ന ബാലരമയിൽ കൂടുതൽ ഊർജ്ജസ്വലനായി ലുട്ടാപ്പി ഉണ്ടാകും.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.