യമഹ ആർഎക്സ് 100 ജീവൻ; ബുള്ളറ്റ് വേണ്ടപ്പാ; കരഞ്ഞ് തളർന്ന് മകൾ; വിഡിയോ

bike-love-girl
SHARE

രണ്ടു ചക്രത്തിനും അപ്പുറം പലരുടെ ചങ്കും ചങ്കിടിപ്പുമാണ് ബൈക്കുകൾ. എല്ലാക്കാലത്തും യുവാക്കളുടെ വികാരമാവുന്ന ബൈക്കാണ് യമഹ ആര്‍എക്‌സ് 100. ഇൗ ബൈക്കിനോടുള്ള പ്രണയം മൂത്ത് ചോദിക്കുന്ന വിലയ്ക്ക് അതുവാങ്ങാൻ കാത്തുനിൽക്കുന്ന നിൽക്കുന്ന യുവാക്കൾ ഏറെയാണ്. എന്നാൽ ആ യുവാക്കളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് ഇൗ മകളുടെ ആർഎക്സ് 100 പ്രേമം. ‘അപ്പ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ വെച്ച് ഉറക്കമില്ലാതിരുന്ന് ശരിയാക്കിയതല്ലേ അപ്പാ ഇൗ വണ്ടി.. കുറേ പൈസ ചെലവാക്കിയതല്ലേ.. ഇതാർക്കും കൊടുക്കല്ലേ..അപ്പാ..’ ബുള്ളറ്റ് വാങ്ങിക്കാമെന്ന വാഗ്ദാനവുമായി ആർ എക്സ് 100 വിൽക്കാൻ തീരുമാനിച്ച അച്ഛനോട് മകളുടെ കണ്ണീർ വാക്കുകളാണിത്. 

‘മോളെ നമുക്ക് ബുള്ളറ്റ് വാങ്ങിക്കാം.. ഇപ്പോൾ ഇങ്ങനെയുള്ള വണ്ടികൾ ഉപയോഗിച്ച് കൂടെന്നാ..’ എന്നൊക്കെ അച്ഛൻ പറയുന്നുണ്ടെങ്കിലും അവൾ ഇതൊന്നും കേൾക്കാതെ ബൈക്കിന് മുന്നിൽ നിന്നും വിങ്ങിപ്പൊട്ടുകയാണ്. കുട്ടിയുടെ കരച്ചിൽ കണ്ട് അവളെ ശകാരിക്കുന്നതും വിഡിയോയിൽ കേൾക്കാം. ബൈക്ക് പ്രേമികളുടെ വൻ പിന്തുണയാണ് ഇപ്പോൾ ഇൗ ആർഎക്സ് 100 ആരാധികയ്ക്ക്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയ്ക്ക് ചുവട്ടിൽ തീരുമാനത്തിൽ നിന്നും അച്ഛൻ പിൻമാറണമെന്ന അവശ്യവും ഉയരുന്നുണ്ട്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.