അമിതവണ്ണം കാരണം കാമുകൻ ഉപേക്ഷിച്ചു; 45 കിലോ കുറച്ച് നേഹയുടെ മധുര 'പ്രതികാരം'

neha-mahajan
SHARE

എന്നോടോത്ത് ചിത്രങ്ങൾ എടുക്കാൻ എന്റെ മുൻ കാമുകന് താത്പര്യമില്ലായിരുന്നു. ഞാൻ തടിച്ചിയാണെന്ന് അയാൾ നിരന്തരം എന്നോട് പറഞ്ഞ് കലഹിച്ചു. ഞങ്ങളുടെ ബന്ധം തകരാനുളള അടിസ്ഥാന കാരണവും അത് തന്നെയായിരുന്നു. തടി മൂലം പുറത്തു പോകാൻ കഴിയാൻ പോലും വയ്യാത്ത അവസ്ഥ. ദിനം തോറും ഞാൻ തടിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം വരെ 110 കിലോയായിരുന്നു എന്റെ ഭാരം. 18 മാസം കൊണ്ട് 45 കിലോയാണ് ഞാൻ കുറച്ചത്. 

തടി കുറയ്ക്കാൻ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പിന്നെ ക്ഷമ. 28 കാരിയായ നേഹ ലേണിങ് ആന്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റാണ്. കഴുത്തുവേദന, കാൽമുട്ട് വേദന, നടുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ പതിവായതോടെയാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് നേഹ കാര്യമായി ചിന്തിച്ചു തുടങ്ങിയത്. കാമുകന്റെ പിൻമാറ്റവും നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോൾ തടികുറയ്ക്കാൻ നേഹ കച്ചകെട്ടിയിറിങ്ങി. പ്രഭാതഭക്ഷണത്തിലാണ് കാതലായ മാറ്റം വരുത്തിയത്. കോൺഫ്ലക്സ് പാലിൽ ചേർത്ത് ഒരു കപ്പ്, നാലോ അഞ്ചോ മുട്ടയുടെ വെളള, മധുരം ചേർക്കാതെ ഒരു കപ്പ് ചായയോ കാപ്പിയോ എന്നിവയായിരുന്നു പ്രഭാത ഭക്ഷണം. 

ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഉപേക്ഷിച്ചു. വെളളം മാത്രം കുടിച്ചു. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ഒരു ബൗൾ തൈര്, ഒരു ബൗൾ പച്ചക്കറി എന്നിവയായിരുന്നു ഭക്ഷണം. വൈകുന്നേരത്തെ ചായയും കാപ്പിയുമെല്ലാം ഒഴിവാക്കി. രാത്രി കിടക്കുന്നതിനു മുൻപ് മൂന്നുമണിക്കൂർ മുൻപ് അത്താഴം കഴിച്ചു. ഹോം മെയ്ഡും ഡാലും ഒരു ബൗൾ പച്ചക്കറിയും മാത്രം കൂടെ കഴിച്ചു. ദിവസവും നടക്കുന്നതും ആഴ്ചയിൽ നാല് ദിവസം ജിമ്മിൽ പോകുന്നതും ശീലമാക്കുകയും െചയ്തു. ജങ്ക്ഫുഡ്, കൂൾഡ്രിങ്ക്സ് തുടങ്ങിയ ഒഴിവാക്കി മെലിഞ്ഞ് നേഹ സുന്ദരികുട്ടിയാകുകയും ചെയ്തു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.