അനന്തു പത്താംക്ലാസ് ജയിക്കും; രോഗങ്ങളെ തോല്‍പിക്കാന്‍ നിങ്ങളുടെ സഹായം വേണം

anadhu-help
SHARE

വീട്ടിലിരുന്ന് പഠിച്ചാണെങ്കിലും അനന്തു പത്താംക്ലാസ് ജയിക്കും. പക്ഷെ ജനിച്ചനാള്‍ മുതല്‍ വേട്ടയാടുന്ന രോഗങ്ങളെ തോല്‍പിക്കാന്‍ മറ്റുള്ളവരുടെ സഹായം വേണം. വൃക്കകള്‍ തകരാറിലായതോടെ തളര്‍ന്നുപോയ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അനന്തുവിന്  വൃക്ക മാറ്റിവയ്ക്കാന്‍ പതിനഞ്ചുലക്ഷം രൂപ ചെലവാകും. മകന്റ രോഗാവസ്ഥയ്ക്ക് മുന്നില്‍, നിത്യവൃത്തിക്കുപോലും പണം കണ്ടെത്താന്‍ കഴിയാതെ നിസഹായയായി നില്‍ക്കുകയാണ് അമ്മ കവിത.

18 വയസായെങ്കിലും വീടിനേക്കാള്‍ അനന്തുവിന് പരിചയം ആശുപത്രി മുറികളാണ്. ബ്ലാഡറിലെ തകരാര്‍ കാരണം ജന്മനാ പ്രാഥമികകൃത്യങ്ങള്‍ പോലും ശരിയായി നടത്താനാകുന്നില്ല. കയറിയിറങ്ങാത്ത ആശുപത്രിയില്ല. പിന്നാലെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ടുവൃക്കകളും തകരാറിലായി. അമ്മ കവിതയുടെ വൃക്ക ചേരും. പക്ഷെ ശസ്ത്രക്രിയയ്ക്ക് പൈസയില്ല. ഡയാലിസിസ് ചെയ്ത് എത്രകാലം. അറിയില്ല

പത്താംക്ലാസിലുള്ള സഹോദരന്‍റ പുസ്തകങ്ങള്‍ നോക്കി പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ് അനന്തു. എട്ടുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. അമ്മ കവിത വീട്ടുവേല ചെയ്ത് കിട്ടുന്ന തുഛമായ തുക കൊണ്ടാണ് മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തിന്റ ചെലവ് നടന്നുപോകുന്നത്. കവിതയുടെ പേരില്‍ കാനറബാങ്കിന്റ മുക്കോലയ്ക്കല്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

കവിത.കെ 

കാനറബാങ്ക് മുക്കോലയ്ക്കല്‍ ശാഖ

അക്കൗണ്ട് നമ്പര്‍ 2966101012917

IFC Code CNRB0002966

MORE IN SPOTLIGHT
SHOW MORE